കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തെ മുസ്ലിം ദമ്പതികള്‍ എവിടെ? പോലീസ് കൈമലര്‍ത്തുന്നു, അഞ്ചുദിവസം!! ട്രെയിനില്‍, ആറ്റില്‍?

കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികളെയാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാനില്ലാത്തത്.

  • By Ashif
Google Oneindia Malayalam News

കോട്ടയം: അഞ്ച് ദിവസം മുമ്പ് കോട്ടയം കുമ്മനത്ത് നിന്നു കാണാതായ ദമ്പതികള്‍ എവിടെ? വ്യാപക തിരച്ചില്‍ നടത്തുന്നുവെന്ന് പോലീസ് പറയുമ്പോഴും യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസിനൊപ്പം ബന്ധുക്കളും ദമ്പതികളെ തിരയുന്നുണ്ട്.

കുമ്മനം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികളെയാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാനില്ലാത്തത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തില്‍ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ദമ്പതികള്‍ രാത്രി വീട്ടില്‍ നിന്നിറങ്ങിയത്. ദമ്പതികള്‍ ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് കാറില്‍ പോയത്.

മക്കളെയും വിളിച്ചിരുന്നു

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മക്കളെയും വിളിച്ചിരുന്നു അവര്‍. എന്നാല്‍ മക്കള്‍ പോയില്ല. തുടര്‍ന്നാണ് മക്കള്‍ക്ക് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പോയത്. ഹബീബയ്ക്ക് ഡ്രൈവിങ് അറിയില്ല. ഹാഷിമാവട്ടെ, അധിക ദൂരം ഡ്രൈവ് ചെയ്യുന്നയാളുമല്ല.

ട്രെയിനില്‍ വച്ചു കണ്ടു

അതിനിടെ ഇരുവരെയും ട്രെയിനില്‍ വച്ചുകണ്ടുവെന്ന് മറ്റൊരു ദമ്പതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്ത ദമ്പതികളാണ് ഇവരെ കണ്ടത്.

കോട്ടയത്ത് ഇറങ്ങിയില്ല

കോട്ടയത്ത് ഇറങ്ങുമെന്ന് ട്രെയിനിലെ ദമ്പതികളോട് ഹബീബ പറഞ്ഞിരുന്നു. എന്നാല്‍ കോട്ടയമെത്തിയിട്ടും അവര്‍ ഇറങ്ങിയില്ല. ഇറങ്ങുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ കൊല്ലത്താണ് ഇറങ്ങുന്നതെന്ന് ഹബീബ പറഞ്ഞെന്ന് സ്ത്രീ മൊഴി നല്‍കി.

മൊബൈല്‍ എടുത്തില്ല

ഇവരെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം പോലീസും ബന്ധുക്കളും തിരയുന്നുണ്ട്. മൊബൈല്‍ എടുക്കാതെയാണ് ദമ്പതികള്‍ പോയത്. മൊബൈല്‍ കൈയിലുണ്ടായിരുന്നെങ്കില്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഒരു രേഖയും കൈയ്യിലില്ല

മൊബൈല്‍ മാത്രമല്ല, എടിഎം കാര്‍ഡ്, പാസ്‌പോര്‍ട്ട്, പേഴ്‌സ് എന്നിവയൊന്നും എടുത്തിട്ടില്ല. ഹബീബയ്ക്ക് പാസ്‌പോര്‍ട്ടില്ല. ഹാഷിമിന് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വിദേശ യാത്രയ്ക്ക് സാധ്യതയില്ലെന്ന് പോലീസ് പറയുന്നു.

 മൊബൈല്‍ ഫോണ്‍ പരിശോധിച്ചു

ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. ഇതിലേക്ക് വന്നതും പോയതുമായ എല്ലാ നമ്പറുകളും വിശദമായി പരിശോധിച്ചു. സംശയിക്കത്തക്കതൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മീനച്ചിലാറ്റില്‍ തിരച്ചില്‍

മീനച്ചിലാറ്റില്‍ വാഹനം വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തി. കാര്യമുണ്ടായില്ല. ഹാഷിമിന് ഡ്രൈവിങ് അത്ര വശമില്ലെന്നാണ് വിവരം. ഏറെ ദൂരമൊന്നും ഇയാള്‍ ഡ്രൈവ് ചെയ്തു പോവാറുമില്ലത്രെ.

സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു

നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. എന്നാല്‍ മിക്ക ദൃശ്യങ്ങളും വ്യക്തമല്ല. വ്യക്തമായതില്‍ നിന്നു ഒരു തുമ്പും ലഭിച്ചതുമില്ല. ഡ്രൈവിങ് ലൈസന്‍സ് പോലും എടുക്കാതെയാണ് ഹാഷിം പോയിരിക്കുന്നത്.

ഉമ്മയുടെ വിയോഗം

ഉമ്മ ആനുമ്മയുടെ മരണം ഹാഷിമിന് ഏറെ വിഷമമുണ്ടാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മറ്റു പ്രയാസങ്ങളൊന്നും ഇയാള്‍ക്കില്ല. പുതിയ കാറിന്റെ ലോണ്‍ മാത്രമാണ് സാമ്പത്തികമായുള്ള പ്രതിസന്ധി. തിരച്ചില്‍ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

English summary
Kottayam couple missing since Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X