കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ രാത്രിയിൽ ജീവിതം മാറി; കിട്ടില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

Google Oneindia Malayalam News

കോട്ടയം: ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ഓരോ മനുഷ്യനിലേക്കും ഭാഗ്യം കടന്നുവരുന്നത്. ആ ഭാഗ്യം പല രീതിയിലും ആകാം. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ ഒരൊറ്റ രാത്രി കൊണ്ടും മാറ്റിമറിച്ചേക്കാം.

നമുക്ക് ചുറ്റും വിൽക്കപ്പെടുന്ന ലോട്ടറി ടിക്കറ്റുകൾക്ക് ഇത്തരത്തിൽ ഒരു സുഖമുണ്ട്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെ മനുഷ്യ ജീവിതത്തെ ലോട്ടറി ടിക്കറ്റുകൾ സ്വാധീനിക്കുന്നു.ഒരു ഭാഗ്യ പരീക്ഷണം ആണെങ്കിലും ഭാഗ്യം നേടിയാൽ ജീവിതം സേഫ് ആണ്. പുറത്തു വരുന്ന റിസൾട്ടുകൾക്ക് പിന്നാലെ ചില ഭാഗ്യങ്ങൾ വാർത്തകളിലും ഇടം നേടും.

ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. എടുത്ത ലോട്ടറിയ്ക്ക് സമ്മാനം ഇല്ലെന്നു കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞു.എന്നാൽ, ഈ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മധ്യവയസ്കൻ.

1

കോട്ടയം ജില്ലയിലാണ് അത്ഭുതകരമായ സംഭവം. മെഡിക്കൽ കോളേജിന് മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്ര ബാബുവിനെ തേടിയാണ് ഭാഗ്യം എത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നറുക്കെടുപ്പ്. എടുത്തത് വിൻ വിൻ ലോട്ടറി. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അദ്ദേഹം അർഹനായി. എന്തായാലും സമ്മാനം കിട്ടില്ലെന്ന് ഉറപ്പായതോടെ ഈ മധ്യവയസ്കൻ ലോട്ടറി ടിക്കറ്റ് ചുരുട്ടി ചവറ്റുകുട്ടയിൽ എറിഞ്ഞു.

തൃക്കാക്കര ബിജെപി എടുക്കുമോ ?; തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കുംതൃക്കാക്കര ബിജെപി എടുക്കുമോ ?; തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

2

പിന്നാലെ, അദ്ദേഹത്തിന്റെ സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയത്തോടെയാണ് പരിശോധന നടത്തിയത്. ചന്ദ്ര ബാബുവിനെ തേടി ഭാഗ്യം എത്താൻ സുഹൃത്ത് തുണയായി. ഇടയ്ക്കിടയ്ക്ക് ഭാഗ്യം ലഭിച്ചാലോ എന്ന് അറിയാൻ ചന്ദ്രബാബു ലോട്ടറി ടിക്കറ്റ് എടുത്ത് പരീക്ഷണം നടത്താറുണ്ട്. എന്നാൽ, ഏറെ പ്രതീക്ഷയോടെ കൊതിച്ചപ്പോൾ ഒന്നും ഭാഗ്യം തേടി വന്നില്ല. ഇത്തവണ ലോട്ടറി ടിക്കറ്റ് എടുത്തത് തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നാണ്. തുടർന്ന് ചൊവ്വാഴ്ച ഫലവും നോക്കി. ചെറിയ തുക മാത്രം നോക്കിയ ചന്ദ്രബാബു നിരാശനായി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു.

3

തുടർന്ന്, കൂട്ടുകാരൻ തങ്കച്ചൻ വിശദമായി ലോട്ടറി ടിക്കറ്റ് പരിശോധിച്ചു. ഭാഗ്യത്തിന് അടുത്ത് നമ്പർ എത്തി നിൽക്കുകയാണെന്ന് പറഞ്ഞപ്പോഴാണ് ചന്ദ്രബാബു ചവറ്റുകുട്ടയിൽ നിന്ന് ടിക്കറ്റ് തപ്പിയെടുത്തത്. പിന്നാലെ ഒന്നു കൂടി പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത മധ്യ വയസ്കനാണ് ഇദ്ദേഹം. ജീവിതത്തിലെ പ്രധാന ആഗ്രഹം 5 സെൻറ് സ്ഥലവും ഒരു വീടും വേണം എന്നാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ 40 വർഷമായി വിവിധ ജോലികൾ ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല കിടിലൻ പച്ച സാരി; പക്ഷെ, വില കേട്ടാൻ നിങ്ങൾ ഞെട്ടും; ജാൻവി കപൂർ ഇന്ന് വൈറൽ

5

സമീപത്ത് തന്നെയുള്ള ലോഡ്ജിലാണ് താമസിച്ചു വരുന്നത്. പല ജോലികൾ ചെയ്യുന്ന ഇദ്ദേഹം ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തുന്നു. മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ സ്വദേശി ചന്ദ്രബാബുവാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാകുന്നത്.

വർഷങ്ങളായി ലോട്ടറി എടുക്കുന്നു, ഫലം നിരാശ; ഒടുവിൽ ഷാജിയെ തേടി ആ ഭാഗ്യം

6

എറണാകുളം: വർഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തിയാണ് ഷാജി എന്നാൽ, ഇപ്പോൾ ഇദ്ദേഹത്തെ ഭാഗ്യദേവത കനിഞ്ഞിരിക്കുകയാണ്. കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണ് ഷാജി ടിക്കറ്റ് എടുത്തത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഷാജിയ്ക്ക് മുന്നിൽ സന്തോഷമായി എത്തിയത്. ശ്രീമൂലനഗരം മണിയംപിള്ളി സ്വദേശിയാണ് ഇദ്ദേഹം സ്വന്തമാക്കിയത് 80 ലക്ഷം രൂപയായിരുന്നു.

7

15 വർഷമായി പ്രതീക്ഷ മുന്നിൽ കണ്ട് ടിക്കറ്റ് എടുക്കുന്നു. സ്ഥിരമായി കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നും ആണ് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ, ഓരോ ഫലവും വരുമ്പോൾ വെറു നിരാശ മാത്രമാണ് ബാക്കിയാകുന്നത്. എന്നാൽ, ഇപ്പോൾ ഷാജിയുടെ ജീവിതവും മാറി മറിഞ്ഞിരിക്കുന്നു. ചെറിയ തുകകൾ നേരത്തെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. 500 രൂപയാണ് അന്ന് ലഭിച്ച് ഏറ്റവും വലിയ തുക. അതേസമയം, സമ്മാന തുക ഉപയോ​ഗിച്ച് തനിക്കുലള കട ബാധ്യതകൾ തീർക്കണമെന്നാണ് ഷാജിയുടെ ആദ്യ ആ​ഗ്രഹം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Kottayam Daily wage worker Won last Win Win lottery First Prize, read the interesting story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X