കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ അമലയുടെ കൊലപാതകം: ഒരാള്‍ കീഴടങ്ങി, പക്ഷേ ദുരൂഹം

Google Oneindia Malayalam News

കോട്ടയം/കണ്ണൂര്‍: കോട്ടയം പാലായിലെ ലിസ്യു കാര്‍മലീറ്റ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് ഒരാള്‍ മാഹിയില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. എന്നാല്‍ പ്രതി ഇയാള്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസിന് വ്യക്തതയില്ല.

കോട്ടയം സ്വദേശിയായ നാസര്‍ ആണ് മാഹി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. കൊല നടത്തിയതിന് ശേഷം നേരെ മാഹിയിലേയ്ക്ക് വരികയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്. മൊഴികളില്‍ പലതും പരസ്പര വിരുദ്ധവും ആണ്.

പക്ഷേ കാര്‍മലീത്ത കോണ്‍വെന്റിലെ കൊലപാതകം സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും തുടരുക തന്നെയാണ്. മഠത്തില്‍ ഇതിന് മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നോ

കൊല നടന്നത് ആരും അറിഞ്ഞില്ലേ

കൊല നടന്നത് ആരും അറിഞ്ഞില്ലേ

വ്യാഴാഴ്ച് പുലര്‍ച്ചെ രണ്ടരയ്ക്കും ഏഴുമണിയ്ക്കും ഇടയിലായിരിയ്ക്കാം കൊലപാതകം നടന്നത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നത്. എന്നിട്ടും ആരും അറിഞ്ഞില്ലേ എന്നതാണ് സംശയം ജനിപ്പിയ്ക്കുന്നത്.

കോണ്‍വെന്റിലെ മുറികള്‍

കോണ്‍വെന്റിലെ മുറികള്‍

ഒരു വലിയ ഹാളിനെ പലതായി തിരിച്ച രീതിയിലാണ് കോണ്‍വെന്റിലെ മുറികള്‍. ഇവ പൂര്‍ണമായും വേര്‍തിരിച്ച രീതിയിലും അല്ല. ഒരു ചെറിയ ശബ്ദം പോലും അടുത്ത മുറികളില്‍ ഉള്ളവര്‍ക്ക് കേള്‍ക്കാം. എന്നിട്ടും സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത് ആരും അറിഞ്ഞില്ലേ...

പിടിവലി നടന്നിട്ടില്ല

പിടിവലി നടന്നിട്ടില്ല

മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ല. കോണ്‍വെന്റിന്റെ വാതിലോ ജനലോ ഗ്രില്ലോ തകര്‍ത്തതായും കണ്ടെത്തിയിട്ടില്ല. പിന്നെങ്ങനെ ആയിരിയ്ക്കും പ്രതി അകത്ത് കടന്നതും പുറത്തിറങ്ങിയതും.

മഠം ചെയ്തത് ശരിയോ

മഠം ചെയ്തത് ശരിയോ

രക്തത്തില്‍ കുളിച്ച നിലയില്‍ ആണ് സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആദ്യം പോലീസിനെ അറിയിക്കുന്നതിന് പകരം മഠം അധികൃതര്‍ ചെയ്തത് എന്താണെന്നറിയാമോ?

മൃതദേഹം വൃത്തിയാക്കി

മൃതദേഹം വൃത്തിയാക്കി

ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചതിമ്പിറകെ തന്നെ സിസ്റ്റര്‍ അമലയുടെ ചോരപുരണ്ട മൃതദേഹം വൃത്തിയാക്കി, വസ്ത്രം മാറ്റുകയും ചെയ്തു. പോലീസ് എത്തുന്നതിന് മുമ്പായിരുന്നു ഇതെല്ലാം.

വിരലടയാളം

വിരലടയാളം

ഫോറന്‍സിക് പരിശോധനയില്‍ വിരടയാളങ്ങള്‍ ലഭിയ്ക്കാനുള്ള സാധ്യത തന്നെയാണ് ഇല്ലാതാക്കിയത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

മഠത്തിലെ അന്തേവാസികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മഠത്തില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികളേയും ചോദ്യം ചെയ്യും.

മറ്റൊരു സിസ്റ്റര്‍ക്ക് പരിക്ക്

മറ്റൊരു സിസ്റ്റര്‍ക്ക് പരിക്ക്

സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് മുമ്പ് കോണ്‍വെന്റിലെ മറ്റൊരു സിസ്റ്റര്‍ക്കും ഇത്തരത്തില്‍ പരിക്കേറ്റിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആളെ കണ്ടു?

ആളെ കണ്ടു?

സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് തലേന്ന് ജനലരികില്‍ ഒരു അജ്ഞാതനെ കണ്ടതായി മറ്റൊരു സിസ്റ്റര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
One person surrendered to police in Kottayam Nun Murder Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X