കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: അറുപറയിലെ ദമ്പതികളെ കാണാതായ സംഭവത്തിൽ ഭർത്തൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഹാഷിമിന്റെ ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ഹാബീബയുടെ സഹോദരൻ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...

ഹബീബ ജീവിച്ചരിക്കാൻ സാധ്യതയില്ലെന്നാണ് സഹോദരൻ ഷിഹാബ് പത്ര സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ഹാഷിം വിദേശത്ത് കടന്നതായും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കോട്ടയം അറുപറയിൽ കാണാതായ ഹാഷിം, ഹബീബ എന്നിവർക്കു വേണ്ടി പോലീസ് രണ്ടാം ഘട്ടം അന്വേഷണം ആരംഭിച്ചു വരുകയാണ്. സംഭവത്തിൽ ഹാഷിമിന്റെ ബന്ധുക്കൾക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.

ഭര്‍തൃമാതാവ് ആ കാഴ്ച കണ്ടു, പുറത്തറിയാതിരിക്കാൻ കഴുത്തിൽ വയർ മുറുക്കി , സംഭവം ഇങ്ങനെ...

 തിരോധനത്തിന് പിന്നിൽ സഹോദരി ഭർത്താവ്

തിരോധനത്തിന് പിന്നിൽ സഹോദരി ഭർത്താവ്

ഹാഷിം, ഹബീബ ദമ്പതിമാരുടെ തിരോധാനത്തിനു പിന്നിൽ ഹാഷിമിന്റെ സഹോദരി ഭർത്താവിന് പങ്കുണ്ടെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇയാളുടെ പല നീക്കങ്ങളിലും തങ്ങൾക്ക് സംശയമുണ്ടെന്നു യുവതിയുടെ ബന്ധുക്കൾ പറയുന്നുണ്ട്. പരാതിയിൽ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവർ ഉയർത്തിയിരിക്കുന്നത്.

 ഹാബീബയെ ഉപദ്രവിച്ചിരുന്നു

ഹാബീബയെ ഉപദ്രവിച്ചിരുന്നു

പ്രവാസിയായ സഹോദരി ഭർത്താവ് ഹബീബയെ പല തവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ താത്പര്യങ്ങൾക്കു വഴങ്ങാതിരുന്നതിനെ തുടർന്ന് ഹബീബയെ മൊഴി ചൊല്ലാൻ ഹാഷിമിനെ നിർബന്ധിച്ചിരുന്നു. പിന്നീടുള്ള ഇയാളുടെ പൊരുമാറ്റങ്ങൾ സംശയം സൃഷ്ടിക്കുന്നതാണെന്നും യുവതിയുടെ വീട്ടുകാർ പറയുന്നുണ്ട്.

വിദേശയാത്രയിൽ ദുരൂഹത

വിദേശയാത്രയിൽ ദുരൂഹത

പ്രവാസിയായ ഇയാൾ കഴിഞ്ഞ ഒരു മാസത്തോളമായി നാട്ടിലുണ്ടായിരുന്നു. ദമ്പതികളെ കാണാതാകുന്നതിന്റെ തലേദിവസമാണ് ഇയാൾ വിദേശത്തേയ്ക്ക് പോയത്. എന്നാൽ തൊട്ടുത്ത ദിവസം തന്നെ ഇയാൾ മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇതിൽ ദുരൂഹത യുവതിയുടെ സഹോദരൻ പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഹാഷിമിന്റെ മകളെ ഇയാൾ ചങ്ങനാശ്ശേരിയിലേയ്ക്ക് നിർബന്ധ കൂട്ടികൊണ്ടു പോയിരുന്നു. ഇതു തങ്ങളെ അറിയിച്ചിരുന്നില്ലെന്നും സഹോദരൻ പറയുന്നുണ്ട്.

 ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

കുട്ടിയെ തങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നിരുന്നില്ല. അന്വേഷണ സംഘത്തിനു മുൻപാകെ നിർണ്ണായക വിവരം നൽകിയതിനെ തുടർന്ന് ഇയാൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ദമ്പതിമാരുടെ തിരോധനവുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ പിതാവ് നൽകിയ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ് പറഞ്ഞു.

പിതാവിന്റെ മൊഴി

പിതാവിന്റെ മൊഴി

ഹാഷിം മനാസിക രോഗത്തിന് ചികത്സ തേടിയിരുന്നെന്നും , വീട്ടിൽ ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കെ ഹർത്താൽ ദിനത്തിൽ ഭക്ഷണം വാങ്ങാൻ പുറത്തു പോകില്ല. കൂടാതെ സംഭവത്തിന്റെ തലോ ദിവസവും ദമ്പതിമാർ എങ്ങും പോയിട്ടില്ലെന്നുമാണ് പിതാവിന്റെ മൊഴി.

പോലീസന്റെ സഹായം

പോലീസന്റെ സഹായം

ഹബീബ തന്റെ ദുരന്ത ജീവിതം വിശദീകരിച്ച് സഹോദരന് എഴുതിയ കത്ത് അന്വേഷണ സംഘത്തിലെ എസ്ഐ മാറ്റിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഇടുക്കിയിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഹാഷിമിന്റെ സഹോദരി ഭർത്താവ് അവിടെയുണ്ടായിരുന്നു. ഇതു സംശയം സൃഷ്ടിക്കുന്നതാണ്. അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹബീബയുടെ സഹോദരന്മാർ ഷിഹാബ്, ഇസ്മയിൽ, ബന്ധു ലത്തീഫ് എന്നിവർ പറഞ്ഞു.

English summary
kottaym husband and wife missing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്