കൊട്ടിയൂര്‍ പീഡനക്കേസ്; വൈത്തിരി ദത്തെടുപ്പ് കേന്ദ്രം മേധാവി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. ഇവര്‍ക്ക് പുറമെ ചെസ് ജോസ്,ഡോ.ഹാദരലി,സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്
വൈത്തിരി: വൈത്തിരി ദത്തെടുപ്പ് കേന്ദ്രമായ് ഹോളി ഇന്‍ഫന്റ് നേരി ഫോണ്ട്‌ലിങ് ഹോം മേധാവി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊട്ടിയൂരില്‍ വൈദീകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സിസ്റ്റര്‍ ഒഫീലിയയാണ് വയനാട് ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ എട്ടാം പ്രതിയാണ് സിസ്റ്റര്‍ ഒഫീലിയ. ഇവര്‍ക്ക് പുറമെ ക്രിസ്തുരാജ ആശുപത്രി ജീവനക്കാരായ ചെസ് ജോസ്, ഡോ. ഹാദരലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളായ ഇവരില്‍ ചിലര്‍ ഒളിവിലാണ്. ജാമ്യാപേക്ഷയിലുള്ള കോടതിയുടെ തീരുമാനം വന്നതിന് ശേഷമായിരിക്കും ഇവര്‍ പോലീസില്‍ കീഴടങ്ങുക. അതേസമയം കേസിലെ മുഖ്യപ്രതി റോബിന്‍ വടക്കുംഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വയനാട് ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചു വിട്ടു.












Click it and Unblock the Notifications