Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശിയുടെ സ്വത്ത് തട്ടിയെടുത്തയാള്‍ക്ക് കളക്ടര്‍ ബ്രോയുടെ കിടിലന്‍ പണി, ഇനി പെരുവഴി ശരണം!!

കോഴിക്കോട്: മരണം വരെ സംരക്ഷിക്കാം എന്ന പറഞ്ഞ് മുത്തശ്ശിയുടെ സ്വത്ത് തട്ടിയെടുത്ത് തെരുവില്‍ തള്ളിയ ചെറുമകന്‍ അറിഞ്ഞില്ല പണി പാഴ്‌സലായി വരുമെന്ന്.

2012 ല്‍ റോസമ്മയുടെ 20 സെന്റ് സ്ഥലം കൈക്കലാക്കുമ്പോള്‍ മരണം വരെ സംരക്ഷിക്കാം എന്നാണ് ചെറുമകന്‍ സാന്റോ മാത്യു പറഞ്ഞിരുന്നത്. എന്നാല്‍ റജിസ്റ്ററേഷന്‍ കഴിഞ്ഞത്തോടെ കാല് മാറി. മുത്തശ്ശി പെരുവഴിയിലുമായി.പക്ഷെ സംഭവത്തില്‍ ഇടപ്പെട്ട കലക്ടര്‍ ബ്രോ എടുത്ത തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു.

സ്വത്ത് തട്ടിയെടുത്തു

സ്വത്ത് തട്ടിയെടുത്തു

78 കാരിയായ റോസമ്മയുടെ 20 സെന്റ് സ്ഥലമാണ് ചെറുമകന്‍ തട്ടിയെടുത്തത്.
മുത്തശ്ശിയെ തെരുവില്‍ തള്ളി

മുത്തശ്ശിയെ തെരുവില്‍ തള്ളി

സ്ഥലം പേരിലായതോടെ മരണം വരെ സംരക്ഷിച്ചോളാം എന്ന് പറഞ്ഞ വാക്ക് ചെറുമകന്‍ സൗകര്യപ്പൂര്‍വ്വം മറന്നു, മുത്തശ്ശിയെ തെരുവിലേക്ക് ഇറക്കി വിട്ടു.
വയോജന നിയമപ്രകാരം പണി കിട്ടി

വയോജന നിയമപ്രകാരം പണി കിട്ടി


വയോജന നിയമപ്രകാരം റോസമ്മ പരാതി നല്‍കിയിരുന്നു. പരാതി ബോധ്യപ്പെട്ട കളക്ടര്‍ തീരുമാനമെടുത്തു.

കളക്ടറുടെ തീരുമാനം

കളക്ടറുടെ തീരുമാനം


പരാതി ശരിയെന്ന് ബോധ്യപ്പെട്ട കളക്ടര്‍ അഞ്ച് ദിവസത്തിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്തി താമശേരി തഹസില്‍ദാരോട് പറഞ്ഞു. 14 ദിവസത്തിനകം ആധാരം തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ കോടഞ്ചേരി സബ് രജിസ്ട്രാര്‍ക്ക് കളക്ടര്‍ ഉത്തരവിട്ടുകയും ചെയ്തു.

 ഇനി പെരുവഴിയില്‍ കിടക്കാം

ഇനി പെരുവഴിയില്‍ കിടക്കാം


മുത്തശ്ശിയെ പെരുവഴിയില്‍ തള്ളിയ ചെറുമകനും കുടുംബത്തിനും ഇനി പെരുവഴി ശരണം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+