ജില്ലാ സ്‌കൂള്‍ കലോത്സവം: സിറ്റി ഉപജില്ല മുന്നില്‍

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ മൂന്നാം ദിനം 150 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട്‌സിറ്റി ഉപജില്ല ഒന്നാം സ്ഥാനത്ത്് മുന്നേറുന്നു. കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനത്തും ബാലുശേരി മൂന്നാം സ്ഥാനത്തുമുണ്ട്. സിറ്റി ഉപജില്ല 568 പോയന്റും കൊയിലാണ്ടി 552 പോയന്റും ബാലുശേരി 530 പോയന്റും നേടി.

ഡിസംബര്‍ 19... ദിലീപിന് നിര്‍ണായക ദിനം, നേരിട്ട് ഹാജരാവണം!! സമന്‍സ് അയച്ചു

യുപി വിഭാഗം ( ജനറല്‍) സിറ്റി ഉപജില്ല 88, പേരാമ്പ്ര ഉപജില്ല 75, ചോമ്പാല 74. ഹൈസ്‌കൂള്‍ വിഭാഗം (ജനറല്‍) കൊയിലാണ്ടി 154. സിറ്റി 151 , ചേവായൂര്‍ 123 പോയന്റുകള്‍ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം (ജനറല്‍) സിറ്റി ഉപജില്ല 188, ബാലുശേരി 181, ചേവായൂര്‍ 160. യു പി (സംസ്‌കൃതം) ചോമ്പാല, കുന്ദമംഗലം 63 വീതം, കുന്നുമ്മല്‍, ചേവായൂര്‍, മേലടി 61 വീതം, പേരാമ്പ്ര, മുക്കം 58 വീതം പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗം ( സംസ്‌കൃതം) മേലടി, ബാലുശേരി, പേരാമ്പ്ര 56 വീതവും കൊയിലാണ്ടി 54, ചേവായൂര്‍ 53. യൂ.പി (അറബിക്) നാദാപുരം, ചോമ്പാല 48 വീതം കുന്നുമ്മല്‍ 46, മുക്കം 45. ഹൈസ്‌കൂള്‍ (അറബിക്) നാദാപുരം 62,തോടന്നൂര്‍, കോഴിക്കോട് റൂറല്‍ 61 ഫറോക്ക് 59 എന്നിങ്ങനെയാണ് പോയന്റ് നില.

youthfestival

ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 90 പോയന്റുമായി മേമുണ്ട എച്ച്എസ്എസും ഹൈസ്‌കൂള്‍ -ജനറല്‍ വിഭാഗത്തില്‍ 57 പോയന്റുമായി വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ്എസും യുപി ജനറല്‍ വിഭാഗത്തില്‍ 30 പോയന്റുകളുമായി സെന്റ് ജോസഫ്‌സ് ആംഗ്ലാഇന്ത്യന്‍ ഗേള്‍സ് സ്‌കൂളുമാണ്സ്‌ കൂള്‍ മികവില്‍ മുന്നേറുന്നത്. വീഡിയൊ: കലോത്സവത്തോട് അനുബന്ധിച്ച് ചക്രപാണി അവതരിപ്പിച്ച മാജിക്‌

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kozhikode; District youth festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്