Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവന്‍ ഒരിക്കലും വെള്ളത്തില്‍ വീണ് മരിക്കില്ല, കൊന്നതാണ്''; വെളിപ്പെടുത്തലുമായി ഇര്‍ഷാദിന്റെ പിതാവ്‌

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ശേഷം മരിച്ചതായി സ്ഥിരീകരിച്ച ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് ആണെന്ന് ഇര്‍ഷാദിന്റെ പിതാവ്. പുഴയില്‍ നീന്തി പരിചയമുള്ള ഇര്‍ഷാദ് ഒരിക്കലും വെള്ളത്തില്‍ വീണു മരിക്കില്ലെന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും ഇതു കാരണമാണ് പൊലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നും പിതാവ് പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നാണ് പിതാവ് നാസര്‍ പറയുന്നത്..

രണ്ടുലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തു സംഘം വിളിച്ചിരുന്നു. മൃതദേഹം മാറി സംസ്‌കരിക്കാന്‍ നല്‍കിയതിലും സംശയമുണ്ട്. നല്ലപോലെ നീന്തല്‍ അറിയാവുന്ന ഇര്‍ഷാദ് പുഴയില്‍ മുങ്ങിമരിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഇതിന് പിന്നില്‍ വന്‍ ഗ്യാംഗുണ്ടെന്ന് സംശയമുണ്ടെന്നും നാസര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. നാസര്‍ എന്നയാളാണ് വിളിച്ചിരുന്നതെന്നും, ഭീഷണിപ്പെടുത്തിയിരുന്നതെന്നും നാസര്‍ പറഞ്ഞു.

കടല്‍ പഴയ കടലായിരിക്കും, പക്ഷെ ചെല്ലാനം പഴയ ചെല്ലാനം അല്ല; വന്നത് വിസ്മയകരമായ മാറ്റം

1

കോഴിക്കോട്ട് പെരുവണ്ണാമൂഴി പന്തീരക്കടയില്‍നിന്ന് കഴിഞ്ഞമാസം ആറിന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. പുറക്കാട്ടിരി പുഴയില്‍ കഴിഞ്ഞമാസം 17ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. പുഴയില്‍നിന്നു കണ്ടെടുത്ത മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്നു തെറ്റിദ്ധരിച്ച് സംസ്‌കരിച്ചിരുന്നു.ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചത്.

2

ജുലൈ 17 ന് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറഞ്ഞിതിനെ തുടര്‍ന്നായിരുന്നു അധികൃതര്‍ വിട്ടു നല്‍കിയത്. ജൂണ്‍ ആറ് മുതലാണ് ദീപക്കിനെ കാണാതായതെന്നാണ് പരാതി. എന്നാല്‍ ദീപക്കിന്റെ ബന്ധുക്കളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം ലഭിച്ചപ്പോള്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി എന്‍ എയുമായി ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചത്. ഇത് കേസില്‍ വഴിത്തിരിവാവുകയായിരുന്നു.

3

ജുലൈ 17 ന് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറഞ്ഞിതിനെ തുടര്‍ന്നായിരുന്നു അധികൃതര്‍ വിട്ടു നല്‍കിയത്. ജൂണ്‍ ആറ് മുതലാണ് ദീപക്കിനെ കാണാതായതെന്നാണ് പരാതി. എന്നാല്‍ ദീപക്കിന്റെ ബന്ധുക്കളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം ലഭിച്ചപ്പോള്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി എന്‍ എയുമായി ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചത്. ഇത് കേസില്‍ വഴിത്തിരിവാവുകയായിരുന്നു.

4


കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്താണെന്നാണ് നിഗമനം. മെയ് 23-ാന് ഇര്‍ഷാദ് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോവുന്നത്. പിന്നാലെ ജുലൈ എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന സന്ദേശം വീട്ടില്‍ ലഭിക്കുന്നത്. വിദേശത്ത് നിന്നും എത്തിച്ച 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ട് പോയവരുടെ ഭീഷണം. അതേസമയം സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടേയുള്ളവര്‍ക്ക് സ്വര്‍ണ്ണം കൈമാറിയെന്നാണ് ഇര്‍ഷാദിന്റെ ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

രാജ്യ തലസ്ഥാനം പ്രതിഷേധച്ചൂടില്‍, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍;ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+