വെറും അയ്യായിരം രൂപയുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്ക് പറക്കാം, പുതിയ സർവ്വീസ്
കോഴിക്കോട്: വലിയ വിമാനങ്ങള്‍ക്ക് നിന്ത്രണം ഏർപ്പെടുത്തിയത് മുതല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കരിപ്പൂർ വിമാനത്തവാളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ലാഭകരമായ വിമാനത്തവളങ്ങളില്‍ ഒന്നായിട്ടുകൂടി കരിപ്പൂരിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ വലിയ വിമർശനവും ഉയർന്ന് വരുന്നുണ്ട്. അതേസമയം തന്നെ കൂടുതല്‍ ചെറിയ വിമാനങ്ങള്‍ എത്തുന്നത് കരിപ്പൂരിന് ആശ്വാസമാകുന്നുമുണ്ട്.
കോഴിക്കോട് നിന്നും മലേഷ്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര പ്രഖ്യാപിച്ചുകൊണ്ട് ബജറ്റ് എയർലൈനായ എയർ ഏഷ്യ കഴിഞ്ഞ മാസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്‍ഡിഗോയുമിതാ കോഴിക്കോട് നിന്നും കുറഞ്ഞ നിരക്കില്‍ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്ഷദ്വീപുകളുടെ ഭാഗമായ അഗത്തിയിലേക്കാണ് പുതിയ സർവ്വീസ്.

78 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനവുമായി കരിപ്പൂരിൽനിന്ന് അഗത്തിയിലേക്കുള്ള ആദ്യ സർവ്വീസ് മെയ് 1 ന് ആരംഭിക്കും. കേരളത്തിലുള്ളവർക്ക് വിനോദ സഞ്ചാരത്തിന് ഏറെ സഹായകരമാകുന്ന ഈ സർവ്വീസ് ദ്വീപ് നിവാസികളെ സംബന്ധിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ വലിയ അനുഗ്രഹവുമാകും.
നേരത്തെ ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ സർവ്വീസ് ഉണ്ടായിരുന്നു. എന്നാല്‍ 3 വർഷം മുമ്പ് ഇത് നിർത്തി. ഇതോടെ മലബാറുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം അറ്റ സ്ഥിതിതിയായി. മലബാർ മേഖലയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തേണ്ട ദ്വീപ് നിവാസികൾ ഇപ്പോള്‍ കൊച്ചിയില്‍ എത്തിയതിന് ശേഷം വേണം കോഴിക്കോടും മറ്റും എത്താന്‍. ഇതിന് വലിയ ചിലവ് എന്നതിനോടൊപ്പം സമയം നഷ്ടവും ഏറെയാണ്.
കൊച്ചിയില്‍ നിന്നുമാകട്ടെ ആഴ്ചയില്‍ ഒരു കപ്പല്‍ മാത്രമാണ് ഇപ്പോള്‍ ദ്വീപിലേക്ക് സർവ്വീസ് നടത്തുന്നത്. ഈ ബുദ്ധിമുട്ടുകള്‍ക്ക് ഇന്‍ഡിഗോയുടെ കോഴിക്കോട് - അഗത്തി സർവ്വീസ് ഒരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ വിമാനമാണെങ്കിലും ആഴ്ചയിൽ 546 പേർക്കു വീതം അഗത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.
കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് 5000 രൂപ മുതൽ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വിമാന സർവ്വീസ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ടൂറിസം മേഖലയിലും ചലനങ്ങള്‍ സൃഷ്ടിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിവിധ ഏജൻസികളും യാത്രാസംഘങ്ങളും ലക്ഷദ്വീപിലേക്കുള്ള യാത്രാപാക്കേജുകളുമായി തയ്യാറായി കഴിഞ്ഞു. രണ്ടും ഭാഗത്തേക്കും വിമാന യാത്ര, ഒരുഭാഗത്തേക്ക് വിമാനയാത്രയും തിരിച്ച് കപ്പല്‍ യാത്രയും എന്നത് അടക്കമുള്ള വിവിധ പാക്കേജുകളുണ്ട്.
ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിക്കുന്നത്. കൊച്ചി വഴിയായിരിക്കും യാത്രം. കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയുടെ അഗത്തിയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിലും അവിടെ നിന്ന് 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ടേക്കുമെത്തും.
അതേസമയം, എയർ ഏഷ്യയുടെ സർവ്വീസും മെയ് മാസം മുതല്‍ ആരംഭിക്കും. കോഴിക്കോട് നിന്നും വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാനുള്ള അവസരമാണ് എയർ ഏഷ്യ ഒരുക്കുന്നത്. കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. സർവ്വീസിനായി ഉപയോഗിക്കുക 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമായിരിക്കും. ഇന്ത്യക്കാർ വിസ ആവശ്യമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ്. അതുകൊണ്ട് തന്നെ കോഴിക്കോട് നിന്നും വളരെ കുറഞ്ഞ ചിലവില്‍ മലേഷ്യക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
കോഴിക്കോട് -ക്വലാലംപുർ റൂട്ടിന് പുറമെ കോഴിക്കോട് - തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണിക്കുന്നുണ്ട്. മലേഷ്യക്ക് മാത്രമല്ല, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications