ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ഭക്ഷണം പാകംചെയ്ത് മൊബൈല്‍ റിചാര്‍ജ് ചെയ്തുപോയി
കോഴിക്കോട്: ജീരകപ്പാറയിലെ 160 ഏക്കറില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം. കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയാണ് സംഭവം. ജീരകപ്പാറ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘം എത്തിയത്. മാവോയിസ്റ്റുകളായ മൊയ്തീന്‍, സോമന്‍ എിവരുള്‍പ്പെട്ട സംഘമാണ് എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതില്‍ നാലുപേര്‍ തമിഴ് സംസാരിക്കുന്നവരായിരുന്നു. ഒരാള്‍ മലയാളം സംസാരിച്ചു.
മൊബൈലും ലാപ്‌ടോപ്പുകളും ഇവര്‍ ചാര്‍ജ് ചെയ്തു. ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷമാണ് ഇവര്‍ തിരിച്ചുപോയത്. ഞങ്ങള്‍ സാധാരണക്കാരെ ഉപദ്രവിക്കാറില്ലെും ബ്ലേഡ് മാഫിയകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരുമാണ് ശത്രുക്കളെന്നും ഇവര്‍ ജോസിനോടും മകന്‍ നോബിളിനോടും പറഞ്ഞു. പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവരുടെ കയ്യില്‍ മൂന്ന് വലിയ തോക്കുകളും ഉണ്ടായിരുന്നു. ഒമ്പതോടെ ഇവര്‍ തിരിച്ച് ജീരകപ്പാറ 160 ഏക്കര്‍ വഴി തിരിച്ചുപോയതായും നോബിള്‍ പോലീസിനോട് പറഞ്ഞു. ഈ ഭാഗത്തു കൂടി എളുപ്പം വയനാട്ടിലേക്കു കടക്കാം.

ജോസിന്റെ പരാതി ലഭിച്ചതോടെ കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് താമരശ്ശേരി ഡിവൈ.എസ്.പി അറിയിച്ചു. ആവശ്യമെങ്കില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സഹായം തേടും. സംഘത്തിലെ മൊയ്തീന്‍ നിലമ്പൂര്‍ സ്വദേശിയും സോമന്‍ വയനാട്ടുകാരനുമാണ്. ഒരാഴ്ച മുമ്പ് സോമന്റെ നേതൃത്വത്തിലുള്ള സംഘം കോടഞ്ചേരിയിലെ മലയോരത്ത് എത്തിയിരുന്നു. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.












Click it and Unblock the Notifications