കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കളെത്തി; സോനയെ യുപിയിലേക്കു കൊണ്ടുപൊയി

Google Oneindia Malayalam News

കോഴിക്കോട്: ഉറ്റവരെയും ഉടയവരെയും വിട്ട് കേരളത്തിലെത്തിയ ഉത്തര്‍ പ്രദേശ് ഹാപ്പൂര്‍ നിവാസിനി സോന തിരികെ നാട്ടിലേക്കു മടങ്ങി. നാടുവിട്ടതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന സോനയെ 2018 മെയ് 25 നാണ് ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിച്ചിരുന്ന ഇവര്‍ പറഞ്ഞിരുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു.

ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും വടകര വനിതാ സെല്ലുവഴിയാണ് സോനയെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. മാനസിക പ്രശ്‌നമുണ്ടായിരുന്നതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

news

കേന്ദ്ര ആഭ്യന്തര വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെ ഇടപെടലിലൂടെയാണ് സോനയുടെ തിരിച്ചു പോക്കിനു വഴി തെളിഞ്ഞത്. സോനയുടെ മകന്‍ സുനില്‍ കുമാര്‍ സേഠിയും മറ്റ് ബന്ധുക്കളും വൃദ്ധസദനത്തിലെത്തി സോനയെ ഞായറാഴ്ച തിരികെ നാട്ടിലേക്ക് കൊണ്ടുപൊയി. വൃദ്ധ സദനം സൂപ്രണ്ട് സിദ്ദിഖ് ചൂണ്ടക്കാടന്‍ ,ജീവനക്കാര്‍, താമസക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സോനക്ക് യാത്രയയപ്പ് നല്‍കി.
English summary
Sona went with her relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X