കോഴിക്കോട്ട് വീട്ടമ്മയെ പീഡിപ്പിച്ച് കൊന്നു; മകളുടെ മൃതദേഹം കനാലില്‍, എല്ലാം ചെയ്തത് ഒരാള്‍!!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുന്നമംഗലത്തെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നു. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം കണ്ടെടുത്തു. സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ്. 38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കുഞ്ഞു മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ച് കൊന്നു

ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് കാരണം വ്യക്തമായിട്ടില്ല. പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ബഷീര്‍ കുട്ടിയുമായി ആദ്യം രക്ഷപ്പെട്ടു

കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു.

ക്രൂരമായി പീഡിപ്പിച്ച ശേഷം

ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്.

 പോലീസ് ഇന്‍ക്വസ്റ്റില്‍ ബോധ്യപ്പെട്ടു

ഷാഹിദ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് രണ്ടു കാലുകളും പൊള്ളിച്ചിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു.

മുറിവുകള്‍ പുതിയത്

മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

ഷാഹിദയുടെ രണ്ടാം ഭര്‍ത്താവ്

ഷാഹിദയുടെ രണ്ടാം ഭര്‍ത്താവാണ് ബഷീര്‍. ഷാഹിദയുടെ ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യ ഭര്‍ത്താവിന് ഒപ്പമാണ് താമസം. വിവാഹ മോചന സമയത്ത് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.

പണം കിട്ടണമെന്ന് ബഷീര്‍

നഷ്ടപരിഹാരമായി കിട്ടിയ പണം ഉപയോഗിച്ച് ചെറിയ വീട് വച്ചായിരുന്നു ഷാഹിദയുടെ താമസം. ബാക്കി വന്ന കുറച്ച് സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംഖ്യ കിട്ടണമെന്ന് ബഷീര്‍ ഇടക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് വിവരം.

മരിച്ച ദിവസം നടന്നത്

ഷാഹിദ മരിച്ച ദിവസം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ എത്തിയ ബന്ധുവാണ് ഷാഹിദ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വിളിച്ചിട്ട് ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്.

ബഷീറിന്റെ ക്രൂരത

പിന്നീട് ബഷീറിനെയും മകളെയും കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ കുട്ടിയുടെ മൃതദേഹം സരോവരത്തിന് അടുത്ത കനാലില്‍ നിന്നാണ് ലഭിച്ചത്. രണ്ടു പേരെയും ശ്വാസം മുട്ടിച്ച് കൊന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കുഞ്ഞിനെ എന്തിന് കൊന്നു

കുട്ടിയെ ഷാഹിദ കൊല്ലപ്പെട്ട ദിവസം തന്നെ കൊന്നിരുന്നോ എന്ന് വ്യക്തമല്ല. അതല്ല അതിന് ശേഷമാണോ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പണം ആവശ്യപ്പെട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ഷാഹിദയെ കൊന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.

English summary
Kozhikode murder case: girl dead body found in Canal
Please Wait while comments are loading...