നിപ: സ്‌കൂള്‍ അവധിയില്‍ തിരുത്ത്, അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസില്ല, 23 വരെ മാത്രം
കോഴിക്കോട്: നിപയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയതില്‍ തിരുത്ത്. നേരത്തെ വന്ന ഉത്തരവില്‍ സ്‌കൂള്‍ അധ്യയനം അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈനിലേക്ക് മാറിയെന്നായിരുന്നു ഉണ്ടായിരുന്നു. ഇതിലാണ് തിരുത്ത്. 23ാം തിയതി വരെയാണ് ഓണ്‍ലൈന്‍ ക്ലാസുണ്ടാവുക.
അതേസമയം അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവില്‍ ആളുകളില്‍ അനാവശ്യമായ പരിഭ്രാന്തിയുണ്ടാക്കുമെന്ന കാര്യം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ ഈ മാസം പതിനെട്ട് മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാവും. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് നേരത്തെ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നും, അങ്കണവാടികള്‍, മദ്രസ്സകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.അതേസമയം നിപ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായത് ആശ്വാസമായിരിക്കുകയാണ്. മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ള പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ 46ാം വാര്‍ഡായ ചെറുവണ്ണൂരില്‍ നിപ വൈറസ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകള്‍, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ എ.ഗീത പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടെയിന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും.
ബേപ്പൂര്‍ ഹാര്‍ബറിലും പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും ദിവസേന ബേപ്പൂര്‍ വാര്‍ഡിനു പുറത്തുനിന്ന് നിരവധി പേര്‍ എത്തുന്നത് രോഗബാധ വരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കച്ചവടക്കാരും ലേലത്തില്‍ പങ്കെടുക്കുന്നവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.












Click it and Unblock the Notifications