പ്രധാനമന്ത്രിയുടെ വാരണാസിയെ തോൽപ്പിച്ച് കോഴിക്കോട്; ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം നമ്പർ വൺ!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രിയുടെ വാരണാസിയെ തോൽപ്പിച്ച് കേരളത്തിലെ കോഴിക്കോട്. രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ ശുചിത്വ സര്‍വ്വേയില്‍ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. യാത്രാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ വൃത്തിയുള്ള റയില്‍വേ സ്റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. 20 ശതമാനം സെന്‍ട്രല്‍ റയില്‍വേയിലും 20 ശതമാനം പടിഞ്ഞാറന്‍ റയില്‍വേയിലുമാണ്.

ഹസ്രത്ത് നിസാമുദ്ദീനാണ് പട്ടികയില്‍ ഏറ്റവും പുറകില്‍. ഉത്തര്‍പ്രദേശിലെ മതുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍, ബീഹാറിലെ ഗയ എന്നിവയും വൃത്തിയില്‍ പിന്നിലാണ്. ട്രാവല്‍ ആപ്പ് ഇക്‌സിഗോ(ixigo)യുടെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കിട്ടത് കോഴിക്കോടിനാണ്.

Kozhikode

മികച്ച റയില്‍വേ സ്റ്റേഷനെന്ന നേട്ടത്തില്‍ കര്‍ണ്ണാടകയിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട് റയില്‍വേ സ്റ്റേഷനുകള്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും ഉണ്ട്. ഏറ്റവും നല്ല വൃത്തിയുള്ള തീവണ്ടി സ്വർണ്ണ ജയന്ത്രി രാജധാനിയും ഏറ്റവും വൃത്തിഹീനമായി സർവ്വീസ് നടത്തുന്ന തീവണ്ടിയായി കർണാടക എക്സ്പ്രസുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Kozhikode railway station in Kerala was ranked the best by travellers while the Hazrat Nizamuddin here was given the lowest ratings in terms of cleanliness, a survey by a app-based travel portal said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്