കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനങ്ങാട് പട്ടികവിഭാഗങ്ങളുടെ നാലര ഏക്കര്‍ ശ്മശാനം കൈയേറിയെന്ന പരാതി അന്വേഷിക്കാന്‍ കലക്റ്റര്‍ക്ക് നിര്‍ദേശം

Google Oneindia Malayalam News

കോഴിക്കോട്: പനങ്ങാട് വില്ലേജിലെ പട്ടികജാതി വിഭാഗങ്ങളുടെ നാലര ഏക്കര്‍ ശ്മശാനം സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്റ്റര്‍ക്ക് നിര്‍ദേശം. കലക്ടറേറ്റില്‍ നടന്ന പട്ടികജാതി - വര്‍ഗ ഗോത്രകമ്മീഷന്‍ അദാലത്തിലാണ് നിര്‍ദേശം. അദാലത്തില്‍ 65 കേസുകള്‍ പരിഗണിച്ചതായും 40 കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി അറിയിച്ചു.

വിവിധ അതിക്രമങ്ങള്‍ക്കെതിരെ പട്ടികജാതി - വര്‍ഗ്ഗ വിഭാഗങ്ങള്‍ നല്‍കുന്ന പരാതികളില്‍ പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാലതാമസം വരുത്തുകയാണെ ഹരജിയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ഗോത്രകമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ പരാതികളില്‍ കാലതാമസമുണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. നിലമ്പൂര്‍ പാലക്കയം പട്ടികവര്‍ഗ്ഗ കോളനിയില്‍ പാലം നിര്‍മ്മിന്നക്കുതിന് വനം വകുപ്പ് അനുമതി നല്‍കണമെന്നും പാലത്തിന് പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് അനുവദിക്കണമെന്നും കമ്മീഷന് നിവേദനം ലഭിച്ചു.

bsm

ഹയര്‍സെക്കണ്ടറി വകുപ്പ്, ഹിസ്റ്ററി വിഭാഗം അധ്യാപകരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നടത്തുന്നില്ലെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ വകുപ്പില്‍നിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വകുപ്പ് തലത്തില്‍ പട്ടികജാതി - വര്‍ഗ്ഗ മേഖലയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സ്വരൂപിക്കാന്‍ മൂന്ന് റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

28 പുതിയ പരാതികള്‍ അദാലത്തില്‍ ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരാതിപരിഹാര അദാലത്തില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, കമ്മീഷന്‍ അംഗങ്ങളായ എസ്.അജയകുമാര്‍, പി.ജെ സിജ, എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്.

English summary
kozhikode sc communities land encroachment will enquire by collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X