Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല, അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട്: യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ചു. അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. യുഎപിഎ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

Alan

പ്രതികള്‍ നിരോധിത സംഘടനയില്‍ അംഗമായി, അവരുടെ ആശയം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. പന്തീരങ്കാവില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ ഇന്ന് മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.
പ്രതികള്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് എന്ന നിലപാടിലാണ് പോലീസ്. ഇരുവരും നിരോധിത സംഘടനയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എംകെ ദിനേശന്‍ പറഞ്ഞു.

സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളിലെ അംഗങ്ങളാണ് പിടിയിലായ അലനും താഹയുമെന്ന് പോലീസ് പറയുന്നു. തീവ്ര ഇടത് പ്രശ്‌നങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതികളില്‍ നിന്ന പിടിച്ചെടുത്തെന്ന് പറയുന്ന രേഖകള്‍ പോലീസ് കോടതിയല്‍ ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+