Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗുസ്തിയാണ് ഇവിടെ നടക്കുന്നത്': പാർട്ടിവിട്ട് മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ്, നേതൃത്വത്തിന് രൂക്ഷ വിമർശനം

കല്‍പ്പറ്റ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ വയനാട് ജില്ലാ പ്രസിഡന്റിന്റെ രാജി. കെപി മധുവാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാർട്ടി വിട്ടിരിക്കുന്നത്. 'ബിജെപി രാഷ്ട്രീയം ഇനി തുടരുന്നില്ല. ഞാന്‍ ബിജെപിയില്‍ ചേർന്നത് തല്ലുംപിടിയും ഉണ്ടാക്കാനോ, ബഹളം ഉണ്ടാക്കാനോ, ഗ്രൂപ്പ് കളിക്കാനോ, തമ്മില്‍ തല്ലാനോ അല്ല. ഇതിനൊക്കെയാണെങ്കില്‍ ഇവിടെ വേറെ കക്ഷികളുണ്ട്. അവരുടെ കൂടെ പോയാല്‍ മതിയല്ലോ. ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചുമാണ് പാലക്കാട് നശിപ്പിച്ചത്' എന്നും പാർട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മധു പറഞ്ഞു.

രണ്ട് ഗ്രൂപ്പായി തിരിഞ്ഞുകൊണ്ട്, യാതൊരു തരത്തിലും മുന്നോട്ട് പോകാന്‍ തരത്തിലുള്ള രീതിയിലാണ് കേരളത്തിലെ ബി ജെ പിയുള്ളത്. ഇതില്‍ വലിയ അമർഷവും സംഘടവുമുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയ ശേഷം ഞാന്‍ അസുഖബാധിതനായിരുന്നു. ആ സമയത്ത് പാർട്ടിയിലെ ആരും തിരിഞ്ഞ് നോക്കിയില്ല. സംസ്ഥാന നേതാക്കള്‍ ആരും തന്നെ ഫോണ്‍ വിളിച്ച് പോലും കാര്യം അന്വേഷിച്ചില്ല. മാറ്റി നിർത്തിയ ശേഷം തീർത്തും അവഗണിക്കുകയായിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കൂടെ സമാധാനം പറയേണ്ട അവസ്ഥ വന്നു. അതിന്റെ ആവശ്യം ഇല്ലാത്തതുകൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അടക്കം രാജിവെക്കാന്‍ തീരുമാനിച്ചത്.

kp-madhu-bjp

നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കെ സുരേന്ദ്രനെതിരെ കുറെ ആരോപണങ്ങള്‍ ഉണ്ടായി. അന്ന് അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു എന്നതിന്റെ പേരില്‍ ഞാനുമായി വലിയ ബന്ധമുണ്ടായിരുന്ന പാർട്ടിക്കാർ വരെ അകന്നു പോയി. ഒരു സംസ്ഥാന ഭാരവാഹി, സുരേന്ദ്രന് എതിരായി നില്‍ക്കുന്ന ആളാണ്. അയാള്‍ സംസാരിക്കുന്നത് നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ വേണ്ടത് പോലെയൊക്കെ ചെയ്ത് പോകാമെന്ന്. അങ്ങനെയാണോ വേണ്ടത്. അത്തരത്തിലുള്ള ഒരു പാർട്ടിയല്ല എനിക്ക് വേണ്ടത്. കെ സുരേന്ദ്രനും പികെ കൃഷ്ണദാസും തമ്മിലുള്ള ഗുസ്തിയാണ് ഇവിടെ നടക്കുന്നത്. എംടി രമേശാണ് നമുക്ക് ഒന്നിച്ച് പോകാമെന്ന് പറഞ്ഞത്. ഒരു സി പി എമ്മുകാരന്‍ വന്ന് സംസാരിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.

അതേസമയം, വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നായിരുന്നു കെപി മധുവിനെ പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. ളോഹയിട്ട ചിലരാണ് പുൽപള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്ന പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു. സ്ഥാനത്ത് നിന്ന് നീക്ക് ഒമ്പത് മാസം കഴിഞ്ഞിങ്കെലും പാർട്ടി യാതൊരു തുടർനടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+