ശശികല ടീച്ചര്‍ ഗുരുവായൂരില്‍ അറസ്റ്റിലായി, സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഹിന്ദു ഐക്യവേദി

  • Posted By:
Subscribe to Oneindia Malayalam

ഗുരുവായൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുവായൂരില്‍ നാമജപ ഘോഷയാത്രക്കിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2016ല്‍ കാസര്‍കോട് ഹോസ്ദുര്‍ഗില്‍ നടത്തിയെ പ്രസംഗം മത വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ നിഷേധിച്ചു

വാര്‍ത്തകള്‍ നിഷേധിച്ചു

മതവികാരം വ്രണപ്പെടുത്തുന്ന 2016ലെ ശശികല ടീച്ചറുടെ ഹോസ്ദുര്‍ഗ് പ്രസംഗമാണ് അറസ്റ്റിന് കാരണം എന്നാണ് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്ത ശരിയല്ലെന്ന് അറിയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി രംഗത്ത് എത്തി.

നാമജപ സമരത്തിനിടെ

നാമജപ സമരത്തിനിടെ

പാര്‍ത്ഥ സാരഥി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഭക്തജന സംഘടനകള്‍ നടത്തിയ നാമജപ സമരത്തിനിടെ ശശികല ടീച്ചറുടെ പ്രസംഗം പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

ശശികല എതിര്‍ത്തു

ശശികല എതിര്‍ത്തു

പോലീസിന്റെ നിര്‍ദ്ദേശം മറികടന്ന് ടീച്ചര്‍ പ്രസംഗം തുടര്‍ന്നു. പിന്നീട് ടീച്ചര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകെയായിരുന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസെടുത്തത്

കേസെടുത്തത്

മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2016ലാണ് കെപി ശശികല ടീച്ചറുടെ പേരില്‍ പരാതിപ്പെട്ടത്. ജാമ്യമില്ല വകുപ്പായ 150 എ പ്രകാരമായിരുന്നു കേസ്.

കേസ് നല്‍കിയത്

കേസ് നല്‍കിയത്

വിഎച്ച്പി നേതാവായ കെപി ശശികല വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ ഷുക്കൂറാണ് പോലീസിനെ സമീപിച്ചത്. അന്ന് ശശികലയുടെ വീഡിയോയും മറ്റും തെളിവായി സമര്‍പ്പിച്ചിരുന്നു.

English summary
KP Sasikala Guruvayur speech.
Please Wait while comments are loading...