വേങ്ങരയിൽ ലീഗിന് ഈസി വാക്കോവർ! ഒരു സീറ്റേയുള്ളൂവെന്ന് മജീദ്, യൂത്ത് ലീഗിന് കൊട്ട്... 19ന് പ്രഖ്യാപനം

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സെപ്റ്റംബർ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന് നടത്തുമെന്ന വാർത്ത പുറത്തുവന്നതോടെ മുസ്ലീം ലീഗിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

സൗദിയിൽ വിടാത്ത ജലീലിന് റഷ്യയിൽ പോകാൻ കേന്ദ്രത്തിന്റെ അനുമതി! അപ്പോൾ, കടകംപള്ളിയുടെ ചൈന?

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്

എന്നാൽ, വേങ്ങരയിൽ താൻ മത്സരിച്ചേക്കുമെന്ന വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് കെപിഎ മജീദ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വേങ്ങരയിൽ ആര് മത്സരിക്കണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 15 വെള്ളിയാഴ്ച പുറത്തിറക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഒക്ടോബർ 15നാണ് വോട്ടെണ്ണൽ.

ഈസി വാക്കോവർ...

ഈസി വാക്കോവർ...

വേങ്ങരയിൽ യുഡിഎഫിന് ഈസി വാക്കോവറാണെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ യുഡിഎഫ് നേരത്തെ തന്നെ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

താൻ മത്സരിക്കുന്നത്...

താൻ മത്സരിക്കുന്നത്...

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സെപ്റ്റംബർ 19ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിഎ മജീദ്, താൻ മത്സിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.

യുവാക്കൾ വരണം...

യുവാക്കൾ വരണം...

പാർട്ടിയിലെ കൂടുതൽ യുവാക്കൾ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും കെപിഎ മജീദ് പറഞ്ഞു.

ഒരു സീറ്റേയുള്ളൂ...

ഒരു സീറ്റേയുള്ളൂ...

യുവാക്കൾ മത്സരരംഗത്തേക്ക് വരണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ കെപിഎ മജീദ്, മത്സരിക്കാൻ ഒരു സീറ്റ് മാത്രമേയുള്ളൂവെന്ന കാര്യം മറക്കരുതെന്നും ഓർമ്മിപ്പിച്ചു.

ഉറച്ച സീറ്റ്...

ഉറച്ച സീറ്റ്...

രണ്ട് തവണ പികെ കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിന് വിജയിച്ച വേങ്ങര ലീഗിന്റെ ഉറച്ച സീറ്റാണ്. അതിനാൽ തന്നെ വേങ്ങരയിൽ മത്സരിക്കാനായി ലീഗിനുള്ളിൽ വടംവലി തുടങ്ങിയിട്ടുണ്ട്.

ഇവർക്ക് സാദ്ധ്യത...

ഇവർക്ക് സാദ്ധ്യത...

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, കെഎൻഎ ഖാദർ, പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അസ്ലു, അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ പേരുകളാണ് വേങ്ങരയിൽ പരിഗണിക്കുന്നത്.

പികെ ഫിറോസിന്...

പികെ ഫിറോസിന്...

എന്നാൽ, ഇത്തവണയെങ്കിലും തങ്ങൾക്ക് പ്രാതിനിധ്യം വേണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. പികെ ഫിറോസിനെ വേങ്ങരയിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kpa majeed response about vengara by-election candidate.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്