കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ആയില്ലെങ്കിലെന്താ...കെപിഎസിയ്ക്ക് പദവിയുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയായി സിപിഎം ആദ്യം നിശ്ചയിച്ചത് ചലച്ചിത്ര താരം കെപിഎസി ലളിതയെ ആയിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകളെ തുടര്‍ന്ന് കെപിഎസി ലളിത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറി. ജയിക്കാമായിരുന്ന ഒരു സീറ്റ് സിപിഎമ്മിന് നഷ്ടമാവുകയും ചെയ്തു.

പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ലളിത ഒടുവില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ലളിത പിന്‍മാറുകയായിരുന്നു. എന്നാല്‍ സിപിഎമ്മിന് കെപിഎസി ലളിതയോടെ ഒരു അലോഹ്യവും ഇല്ലെന്നതാണ് ഒടുവില്‍ പുറത്ത് വരുന്ന സൂചനകള്‍.

KPAC Lalitha

സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായി കെപിഎസി ലളിതയെ നിയമിക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനം. തൃശൂര്‍ ആണ് അക്കാദമിയുടെ ആസ്ഥാനം. അതുകൊണ്ട് തന്നെ കെപിഎസി ലളിതയ്ക്ക് സ്വന്തം നാട് കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും കഴിയും.

സാഹിത്യ അക്കാദമി പ്രസിഡന്റ് ആയി എഴുത്തുകാരന്‍ വൈശാഖനെ നിയമിക്കും എന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിനോട് അടുപ്പം പുലര്‍ത്തുന്ന എഴുത്തുകാരനാണ് വൈശാഖന്‍.

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് രാജിവച്ച ബീന പോളിനെ തിരിച്ചുകൊണ്ടുവരാനും ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ബീന പോള്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് രാജിവച്ചത്. ബീന പോളിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ആയി നിയമിക്കാനാണ് തീരുമാനം.

ഇവരുടെ നിയമനങ്ങള്‍ സംബന്ധിച്ച് ആഗസ്റ്റ് ഒന്നിന് ഉത്തരവ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
KPAC Lalitha will be appointed as Sangeetha Nataka Academy Chiarperson. Vaisakhan will be appointed ad Sahithya Academy President and Beena Paul as Chalachithra Academy Vice Chairperson.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X