Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് സുവർണാവസരം, ഇപ്പോഴില്ലെങ്കിൽ ഇനിയില്ല; ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നയം വ്യക്തമാക്കി സുധാകരൻ

ഇതാണ് സുവർണാവസരം,ഇപ്പോഴില്ലെങ്കിൽ ഇനിയില്ല;ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നയം വ്യക്തമാക്കി സുധാകരൻ

തിരുവനന്തപുരം: വലിയ തിരിച്ചടികളിൽ നിന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരളത്തിൽ കോൺഗ്രസ് പാർട്ടി. നേതൃത്വത്തിലും ഘടനയിലും പ്രവർത്തനത്തിലുമെല്ലാം കാലാനുചിതമായ മാറ്റമാണ് ദേശീയ നേതൃത്വവും കേരളത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവായുള്ള വി.ഡി സതീശന്റെയും കെപിസിസി അധ്യക്ഷനായുള്ള കെ സുധാകരന്റെയും കടന്നുവരവ്.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

സുധാകരന്റെ ആദ്യ സംഘടന ദൗത്യം

ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ ഉടച്ചെറിഞ്ഞും നേതാക്കളുടെ സമ്മർദ്ദത്തെ അവഗണിച്ചുമായിരുന്നു പാർട്ടി തലപ്പാത്ത് ഹൈക്കമാൻഡ് വരുത്തിയ ഈ മാറ്റം. ഇതിന്റെ തുടർച്ചയെന്നവണ്ണം കെപിസിസിയിലും ഡിസിസിയിലും പുനഃസംഘനയ്ക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത സുധാകരന്റെ ആദ്യ സംഘടന ദൗത്യവും അത് തന്നെ.

മുതിർന്ന നേതാക്കളുടടെയും പിന്തുണ

ഗ്രൂപ്പുകൾക്കതീതമായി ജംബോ കമ്മിറ്റികളെ ഒഴിവാക്കി കെപിസിസി, ഡിസിസികളെ പുനഃസംഘടിപ്പിക്കുക പുതിയ അധ്യക്ഷൻ കെ സുധാകരനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളി തന്നെയാണ്. മുന്നൂറോളം ഭാരവാഹികളുള്ള നിലവിലെ കെപിസിസി ഭാരവാഹി സംവിധാനം 51ലേക്ക് ചുരുക്കാനാണ് സുധാകരൻ ലക്ഷ്യമിടുന്നത്. നിർവാഹക സമിതിയടക്കമാണ് ഈ സംഖ്യ സുധാകരൻ നിർദേശിക്കുന്നത്. ഇതിന് മുതിർന്ന നേതാക്കളുടടെയും പിന്തുണ ആവശ്യമാണെന്ന് നന്നായി അറിയാവുന്ന ആളാണ് സുധാകരൻ.

ഗ്രൂപ്പ് മാനേജർമാർ


അതുകൊണ്ട് തന്നെയാണ് പുനഃസംഘടന മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതിന് മുന്നോടിയായി ഗ്രൂപ്പ് മാനേജർമാരുമായി ഒരു അനൗദ്യോഗിക ചർച്ചയ്ക്ക് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വഴിയൊരുക്കിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയ സുധാകരൻ ഇതൊരു സുവർണാവസരമാണെന്ന് നേതാക്കളെ സുധാകരൻ അറിയിച്ചു. സുധാകരന് പുറമെ പ്രതിപക്ഷ നേതാവും വർക്കിങ് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.

വിഡി സതീശൻ

ഇപ്പോഴില്ലെങ്കിൽ ഇനി ഇല്ലെന്ന തരത്തിൽ സമീപിച്ചാൽ മാത്രമേ കോൺഗ്രസിന് രക്ഷപ്പെടാനാകുവെന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നുമാണ് സുധാകരന്റെ പക്ഷം. അതുകൊണ്ട് തന്നെ അടിമുടി മാറ്റമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സുധാകരനും സതീശനും ഇരുവരെയും ബോധ്യപ്പെടുത്തി. സംഘടനാ സംവിധാനത്തിന് എന്തെല്ലാം ന്യൂനതകൾ ഉണ്ടോ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ പുനഃസംഘടന തന്നെയാണ് അജണ്ടയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ജംബോ കമ്മിറ്റകൾ

എന്നാൽ ഈ പദ്ധതി നടപ്പാക്കുന്നതിന് ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന മുതിർന്ന നേതാക്കളുടെ പിന്തുണ സുധാകരന് ആവശ്യമാണ്. ജംബോ കമ്മിറ്റകൾ വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളെങ്കിലും ഇരു ഗ്രൂപ്പുകൾക്കും തുല്ല്യ പ്രാധാന്യവും പരിഗണനയും വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇരു വിഭാഗവും തയാറാകില്ല. കടുംവെട്ട് പാടില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

രാഷ്ട്രീയകാര്യ സമിതി യോഗം

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. കഴിവ് മാത്രമായിരിക്കണം മാനദണ്ഡം എന്നതാണ് പുതിയ പ്രസിഡന്റിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരും സ്ഥാനാർത്ഥികളായി പരാജയപ്പെട്ടവരും ഭാരവാഹിത്വത്തിൽ നിന്ന് മാറി സംഘടനാരംഗത്ത് സജീവമായി നിൽക്കുന്നവർക്ക് അവസരം നൽകണമെന്ന അഭിപ്രായമുള്ളവരും നേതൃനിരയിലുണ്ട്. കഴിവുള്ളവരാണെങ്കിൽ എല്ലാവരെയും പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്തണം.

ഹൈക്കമാൻഡ്

ഡിസിസികളിലും സമ്പൂർണ പൊളിച്ചെഴുത്താണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവും സുധാകരനുണ്ട്. ഇത്തരം കാര്യങ്ങളും രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യും. ഒരാൾക്ക് ഒരു പദവി, ഭാരവാഹികൾക്ക് പ്രായ പരിധി, തിരഞ്ഞെടുപ്പിൽ തോറ്റവര മാറ്റിനിർത്തൽ തുടങ്ങി മാനദണ്ഡങ്ങളും ചർച്ചയ്ക്ക് വരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. ചർച്ചകൾ ഉടൻ പൂർത്തിയാക്കി അടുത്ത മാസം 15ന് മുൻപ് കെപിസിസി പുന:സംഘടന പൂർത്തിയാക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം.

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+