കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ജ.സെക്രട്ടറിമാര്‍, 4 ഉപാധ്യക്ഷന്‍മാര്‍; ആകെ ഭരാവഹികള്‍ 28 മാത്രം, 2 വനിതകള്‍:കെപിസിസി ഒരുങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ നിയമനത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ തന്നെ പട്ടിക പുറത്തിറക്കാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനം വീണ്ടും വൈകുമെന്നാണ് സൂചന.30 ന് മുന്‍പ് പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്.

അതിനാല്‍ തന്നെ അടുത്തമാസം ആദ്യ ആഴ്ചയോടെ മാത്രമാവും പ്രഖ്യാപനം ഉണ്ടാവുക. കെപിസിസി ഭാരവാഹി പട്ടിക പുറത്ത് വന്നതിന് ശേഷമാവും ഡിസിസി ഭാരവാഹികളുടെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കുക. ജില്ലാ തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാന നേതൃത്വമാവും പട്ടികയ്ക്ക് അംഗീകാരം നല്‍കുക.

പഞ്ചാബില്‍ ചന്നി വന്നതിന്റെ നേട്ടം യുപിയില്‍; കോണ്‍ഗ്രസുമായി എസ്പി സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നുപഞ്ചാബില്‍ ചന്നി വന്നതിന്റെ നേട്ടം യുപിയില്‍; കോണ്‍ഗ്രസുമായി എസ്പി സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നു

കെപിസിസി

പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെ നേരത്തെ എഐസിസി നേരിട്ട് നിയമിച്ചിരുന്നു. ഇതിന് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ വരും. ഇതോടെ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. ഇതിന് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. കെ സുധാകരന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടായിരുന്നു ഇത്.

51 അംഗങ്ങള്‍ക്ക് പുറമെ

ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. മറുപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎമ്മിന് 90 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് ഉള്ളത്. ഇതിനെ പരോക്ഷ മാതൃകയാക്കികൊണ്ട് എതാനും അത്രയുമോ അതില്‍ താഴെയുള്ളതോ ആയ കെപിസിസി നേതൃസമിത എന്നതാണ് ലക്ഷ്യം. 250 ന് മുകളില്‍ നിന്നും നൂറിന് താഴേക്ക് ചുരുങ്ങുന്നതോടെ സംഘടന പ്രവര്‍ത്തനം കൂടുതല്‍ സജീവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍

ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ മതിയായ ചര്‍ച്ചയുണ്ടായില്ലെന്ന പരാതി ആവര്‍ത്തിക്കാനുള്ള ശ്രമമാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ നേതൃത്വം നടത്തുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രണ്ട് തവണ ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വരും ദിവസങ്ങളില്‍ തങ്ങളുടെ പട്ടിക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനദണ്ഡം നേതൃത്വം

കെപിസിസി ഭാരവാഹികള്‍ക്കുള്ള മാനദണ്ഡം നേതൃത്വം നേരത്തെ തന്നെ ഏകകണ്ഠമായി തയ്യാറാക്കിയിരുന്നു. തുടര്‍ച്ചയായി അ‍ഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കാനാണ് തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നാതാണ് സുധാകരനറെ നയം. സ്വാഭാവികമായും ഉയര്‍ന്ന് വരുന്ന ചോദ്യം കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരും ജനപ്രതിനിധികള്‍ അല്ലേയെന്നുള്ള ചോദ്യം ഉയര്‍ന്നെങ്കിലും അത് എഐസിസി നിലപാട് ആയി കാണുകയായിരുന്നു.

പുതിയ ആളുകള്‍ക്ക് അവസരം

പുതിയ ആളുകള്‍ക്ക് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് അഞ്ച് വര്‍ഷം പദവിയില്‍ ഇരുന്നവരെ ഒഴിവാക്കുന്നത്. ഇതിലൂടെ കൂടുതല്‍ പുതുമുഖങ്ങളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുനസംഘടനയില്‍ വലിയ പരിഗണന ലഭിക്കും. ഡിസിസി പ്രസിഡന് പട്ടികയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കെപിസിസി ഭാരവാഹികളായി ഏറ്റവും കുറഞ്ഞത് 2 വനിതകളുണ്ടാവും.

മുതിര്‍ന്ന നേതാക്കള്‍

അതേസമയം, നേതൃത്വത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാവുക എണ്ണം ചുരുക്കുമ്പോൾ പുറത്തു പോകുന്നവരെ വിശ്വാസത്തിലെടുത്ത് കൂടെ നിര്‍ത്തുക എന്നുള്ളതാണ്. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ കാര്യസമിതി വിപുലീകരിക്കുന്നതിലൂടെ സാധിക്കും. വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ നിയമിച്ച രാഷ്ട്രീയ കാര്യ സമിതിയില്‍ പിന്നീട് ഇതുവരെ പുനഃസംഘടിക്കപ്പെട്ടിട്ടില്ല.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
KPCC office bearers: The announcement will be made early next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X