Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനഃസംഘടനയെ എതിര്‍ത്താല്‍ എട്ടിന്റെ പണി: പുതിയ തന്ത്രവുമായി കെ സുധാകരന്‍

തിരുവനന്തപുരം: ഡി സി സി ഭാരവാഹികള്‍ മുതലുള്ള പാര്‍ട്ടി പുനഃസംഘടനയെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ക്കുമ്പോള്‍ എന്ത് തന്നെയായിലും പ്രഖ്യാപിച്ച തീരുമാനവുമായി മുന്നോട്ട് പോവുമെന്നാണ് കെ സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയാണ് ഗ്രൂപ്പുകളുടെ ഈ നിലപാടിന് കാരണം. എന്നാല്‍ മറുവശത്ത് കെ സുധാകരനാവട്ടെ എ ഐ സി സിയുടെ പിന്തുണയോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കുന്നു

ഹൈക്കാമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ആരംഭിച്ചത്. ഗ്രൂപ്പുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ നിര്‍ദേശത്തില്‍ നിന്നും പിന്തിരിയാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ പാര്‍ട്ടി പുനഃസംഘടനിയില്‍ നിന്നും പിന്മാറണമെങ്കില്‍ എ ഐ സി സി നേതൃത്വം തന്നെ പറയണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കുന്നു.

വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

എ ഐ സി സി നേതൃത്വത്തെ കാണാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്

സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അംഗത്വ വിതരണം ഈ മാസം ആദ്യത്തോടെ ആരംഭിച്ചെന്നും അതിനാല്‍ പുനഃസംഘടന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്നുമാണ് ഗ്രൂപ്പുകളുടെ ആവശ്യം. തങ്ങളുടെ ആവശ്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങില്ലെന്ന് വ്യക്തമായതോടെ എ ഐ സി സി നേതൃത്വത്തെ കാണാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡി സി സി ഭാ​ര​വാ​ഹി​ക​ളെ ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ അവര്‍ പാര്‍ട്ടിക്ക്

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ ഡി സി സി ഭാ​ര​വാ​ഹി​ക​ളെ ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ അവര്‍ പാര്‍ട്ടിക്ക് എതിരാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പുനഃരുദ്ധാരണത്തിന്റെ പാതയിലൂടെ നീങ്ങുന്ന പാര്‍ട്ടിക്ക് ഇതെല്ലാം ആവശ്യമാണെന്നും ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത് തൊടുന്യായങ്ങളാണെന്നും ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കേ​ണ്ട സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പേ​രി​ൽ ഇപ്പോള്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍ വീണ്ടും നീട്ടേണ്ടി വരും.

ഗ്രൂപ്പുകള്‍ എ ഐ സി സി നേതൃത്വത്തെ സമീപിച്ചാല്‍ നേതൃത്വത്തെ ഒന്നടക്കം

ഗ്രൂപ്പുകള്‍ എ ഐ സി സി നേതൃത്വത്തെ സമീപിച്ചാല്‍ നേതൃത്വത്തെ ഒന്നടക്കം രംഗത്തിറക്കി പ്രതിരോധിക്കാനാണ് സുധാകരന്റെ നീക്കം. മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരും കെ പി സി സി നിര്‍വാഹക സമിതിയിലെ ബഹുഭൂരിപക്ഷവും പുനഃസംഘടനയുമായി മുന്നോട്ട് പോകണമെന്ന നിലപാടുള്ളവരാണെന്ന കാര്യവും സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിക്കും.

ജം​ബോ സ​മി​തി ഒ​ഴി​വാ​ക്കാ​നും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണ​വും രാ​ഷ്​​ട്രീയ കാര്യ സമിതി

ജം​ബോ സ​മി​തി ഒ​ഴി​വാ​ക്കാ​നും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണ​വും രാ​ഷ്​​ട്രീയ കാര്യ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. തു​ട​ർ​ന്ന്​ ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്താ​ൻ ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക സ​മിതിയെ നിയോഗിക്കുക്കും. ഡി സി സിക്ക് ശേഷം ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കും. പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ സഹകരിച്ചില്ലെങ്കില്‍ ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ ഭാ​ര​വാ​ഹി​കളെ തീരുമാനിച്ച് മുന്നോട്ട് പോകും. അങ്ങനെ ഗ്രൂപ്പുകളെ പിളര്‍ത്തി പുനഃസംഘടന വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തന്ത്രമാണ് കെ സുധാകരന്‍ ആവിഷ്കരിക്കുന്നത്.

മുന്‍ കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്

അതേസമയം, കെ സുധാകരന് മറുപടിയുമായി മുന്‍ കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത് എത്തി. മുല്ലപ്പള്ളിയും വിഎം സുധീരനും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിന് മറുപടിയുമായാണ് വി എം സുധീരന്‍ രംഗത്ത് എത്തി. പരസ്യപ്രസ്താവന പാടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ അത് അദ്ദേഹം തന്നെ ലംഘിച്ചുവെന്നായിരുന്നു വി എം സുധീരന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+