കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു, എന്നാല്‍? ഹസനും സമ്മതിച്ചു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍പാടില്ലെന്ന് കര്‍ശനമായി തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഹസന്‍ പറയുന്നത്.

ഇത് ലംഘിച്ച് അക്രമം നടന്നിട്ടുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് ഹസന്‍ പറയുന്നു. അക്രമം നടത്തിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹസന്‍ പറയുന്നു. യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ അക്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.

mmhassan

ഹര്‍ത്താലിനിടെ പരക്കെ വാഹനം തടയുകയും ബലമായി കടയടപ്പിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഹര്‍ത്താലിനിടെ ഉണ്ടാകില്ലെന്ന ചെന്നിത്തലയുടെ നിര്‍ദേശം ലംഘിച്ചാണ് അണികള്‍ ആക്രമണം അഴിച്ചുവിട്ടത്. ബസുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.

ഹര്‍ത്താലിന് തലേ ദിവസം ഞായറാഴ്ച ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താര്‍ വിളംബര ജാഥ നടത്തുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് വിവാദമായി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

ഹര്‍ത്താല്‍ വിജയകരമായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഭരണ പക്ഷമാണ് പ്രകോപനം സൃഷ്ടിച്ച് ഹര്‍്ത്താല്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

English summary
kpcc president mm hassan about udf harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X