കെപിസിസി സെക്രട്ടറിമാരായി 40 പേർ മാത്രം: പ്രഖ്യാപനം ഉടന്‍, വീതംവെയ്പ്പുണ്ടാകില്ലെന്ന് നേതൃത്വം
തിരുവനന്തപുരം: നേതൃത്വം നിലപാട് കടുപ്പിച്ചതോടെ മുഴുവന്‍ ജില്ലകളിലേയും ഡി സി സി ഭാരാവാഹികളുടെ സാധ്യത പട്ടിക നാളെ കൈമാറും. ജില്ലകളിലെത്തി നേതാക്കളുമായി ചർച്ച നടത്തി ഡി സി സി പ്രസിഡന്റുമാരുമായി അവസാനവട്ട കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാർ പട്ടിക നേതൃത്വത്തിന് കൈമാറുന്നത്. പത്തനംതിട്ട ഉള്‍പ്പടേയുള്ള ചില ജില്ലകള്‍ ഇതിനോടകം തന്നെ പട്ടിക കൈമാറിയിട്ടുണ്ട്.
ബാക്കിയുള്ള ജില്ലകള്‍ ഇന്നും നാളെയുമായി പട്ടിക കൈമാറും. ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളുമടക്കം 51 പേരെയാകും ഡി സി സികളില്‍ പരമാവധി ഉള്‍ക്കൊള്ളിക്കുക. എന്നാല്‍ ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ കുറവുണ്ടാകും. ഗ്രൂപ്പുകളുടേയും നേതാക്കളുടേയും ശുപാർശകള്‍ അടക്കം ചില ജില്ലകളില്‍ 150 ലേറെ പേരുകളാണ് പട്ടികയിലുള്ളത്.

സാധ്യത പട്ടിക കെ പി സി സി നേതൃത്വം വിശദമായി പരിശോധിക്കും. എന്നാല്‍ ചർച്ചകള്‍ അധികം നീണ്ടുപോവില്ല. ഈ മാസം പത്തിനകം തന്നെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. അതിന് ശേഷമാവും ബ്ലോക്ക്, മണ്ഡലതല പുനഃസംഘടനയിലേക്ക് നടക്കുക. ഇത് പൂർണ്ണമായും ജില്ലാ തലത്തില്‍ തന്നെ പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ നിർദേശം.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

വലിയ ജില്ലകളില്‍ ഡി സി സി ജനറല്‍ സെക്രട്ടരിമാരായി പരമവാധി 15 പേർ മാത്രമേ ഉണ്ടാവു എന്നാണ് പൊതു ധാരണ. പട്ടികയില്‍ രണ്ട് പേരെങ്കിലും വനിതകളായിരിക്കണം. പട്ടിക ജാതി-വർഗ പ്രതിനിധികളായി രണ്ടുപേരും ഉണ്ടാവണം. യുവാക്കള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത് നാല് സീറ്റാണ്. പൊതുവിഭാഗത്തില്‍ നിന്നും ഏഴുപേരും പട്ടികയില്‍ ഇടംപിടിക്കാം. ഇതിന് ചെറിയ മാറ്റങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവാമെങ്കിലും വലിയ അന്തരം ഉണ്ടായിക്കൂടാ എന്നും നിർദേശമുണ്ട്.

ജില്ലകളിലെ പുനഃസംഘടനയിലേക്ക് വരുമ്പോള്‍ പതിവുപോലെ എറ്റവും വലിയ പ്രതിസന്ധി തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള എംപിമാർക്ക് പുറമെ തലസ്ഥാനത്ത് സ്വാധീനമുള്ള കെ മുരളീധരന്റെ താല്‍പര്യങ്ങളും പട്ടികയില്‍ പ്രതിഫലിക്കുന്നു. ഇതിന് പുറമേയാണ് ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍.

പല ജില്ലകളിലും പട്ടിക അന്തിമരൂപത്തിലേക്ക് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു കെ പി സി സി ഭാരവാഹികള്‍ നേരിട്ടത്. കെ പി സി സി ഭാരവാഹികൾ വിവിധ ജില്ലകളിൽ എത്തിയെങ്കിലും എ-ഐ ഗ്രൂപ്പുകൾ കൂടുതൽ വ്യക്തത തേടിയത്. പല വിഭാഗങ്ങളും കൂടുതല്‍ ചർച്ചകള്‍ക്ക് തയ്യാറാവാതെ വന്നതോടെ അഴിച്ചുപണി അഴിയാക്കുരുക്കാവുകയായിരുന്നു. എന്നാല്‍ ഇനിയും ഇത് ഇങ്ങനെ വലിച്ച് നീട്ടാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് സ്വീരിച്ചതോടെയാണ് പല ജില്ലകളില്‍ നിന്നും പട്ടിക വന്ന് തുടങ്ങിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ കെ പി സി സി സെക്രട്ടറിമാരുടെ പാനല്‍ അന്തിമമാക്കുന്നത് സംബന്ധി ചർച്ചകള്‍ ദില്ലി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. സെക്രട്ടറിമാരായി നാല്പത് പേർ മതിയെന്നാണ് ധാരണയുള്ളത്. എന്നാല്‍ വിവിധ താല്‍പര്യങ്ങള്‍ പരിഗണിച്ച് സമർപ്പിച്ച പ്രാഥമിക പട്ടികയില്‍ ഇരുന്നൂറോളം പേരാണുള്ളത്. ഈ പട്ടികയുമായിട്ടാണ് കെ പി സി സി അധ്യക്ഷന്‍ ദില്ലിയിലെത്തിയത്.
Recommended Video

സംഘടനാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ റിട്ടേണിംഗ് ഓഫീസറായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംസ്ഥാനത്തെത്തി ചുമതലയേറ്റാൽപ്പിന്നെ പാർട്ടി പുന:സംഘടന നടത്താന്‍ പാടില്ലെന്നാണ് പാർട്ടി ഭരണഘടന നിയമം. ഇതിനെ അവഗണിച്ച് പ്രഖ്യാപനം നടത്തിയാല്‍ അതിനെതിരെ ആർക്കെങ്കിലും നിയമവഴി തേടാനാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് കെ പി സി സി നേതൃത്വം ശ്രമിക്കുന്നത്. കർണാടകയിലെ നിയമസഭാസമ്മേളനം കഴിഞ്ഞതിന് ശേഷമായിരിക്കും പരമേശ്വര കേരളത്തിലെത്തി ചുമതലയേല്‍ക്കുക.












Click it and Unblock the Notifications