കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പുന:സംഘടന;താരിഖ് അൻവർ കേരളത്തിലേയ്ക്ക്..വെട്ടിനിരത്തലിന് നിന്ന് കൊടുക്കില്ലെന്ന് ഗ്രൂപ്പുകൾ

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി പുന;സംഘടന നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഈ മാസം അവസാനത്തോടെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനോടകം തന്നെ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി കെപിസിസി നേതൃത്വം ചർച്ച നടത്തി കഴിഞ്ഞു. അതിനിടെ പുന;സംഘടന ചർച്ച ചെയ്യാൻ ഇന്ന് ഹൈക്കമാന്റ് സംഘം കേരളത്തിൽ എത്തും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച നേതാക്കളുമായി ചർച്ച നടത്തും.

1

ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയെ ചൊല്ലി ഉയർന്ന കലാപങ്ങൾ താത്കാലികമായി പരിഹരിച്ചിട്ടേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ പൊട്ടിത്തെറികൾ ഇല്ലാതെ കെപിസിസി പുന:സംഘടന പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നായിരുന്നു നേരത്തേ ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയ വിമർശനം. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും നേതൃത്വം രണ്ട് തവണ ചർച്ച നടത്തി കഴിഞ്ഞു.

2

ഗ്രൂപ്പ് അതീതമായി നേതാക്കളെ കണ്ടെത്തേണ്ടതിനാലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കേണ്ടതിനാലും പ്രത്യേക മാനദണ്ഡങ്ങളും കെപിസിസി നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതിനസുരിച്ച് 5 വർഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും കെപിസിസി ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്നാണ് തിരുമാനം. ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിലും സമാന രീതിയായിരുന്നു നടപ്പാക്കിയിരുന്നത്.

3

എന്നാൽ ഇതിനെതിരെ ഇതിനോടകം തന്നെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. മുതിർന്ന നേതാക്കൾ പലരും പുതിയ തിരുമാനത്തിൽ തഴയപ്പെട്ടേക്കുമെന്നാണ് ഇവർ ഉയർത്തുന്ന ആക്ഷേപം. കെപിസിസി പുന;സംഘടനയിൽ പിടിമുറുക്കിയില്ലേങ്കിൽ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കരുത്ത് നഷ്ടമാകുമെന്നാണ് നേതാക്കളുടെ മറ്റൊശങ്ക. അതിനാൽ തന്നെ ഗ്രൂപ്പുകളെ വെട്ടി നിരത്താന്‍ ശ്രമിച്ചാല്‍ നോക്കി നിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ.

3

അതേസമയം കേരളത്തിലെത്തുന്ന കേന്ദ്ര സംഘത്തിന് മുന്നിൽ പരാതിക്കെട്ടഴിക്കാനാണ് നേതാക്കളുടെ തിരുമാനം. നേതാക്കൾ ഉയർത്തുന്ന പരാതികളും നനദണ്ഡങ്ങൾ സംബന്ധിച്ച് ഉയരുന്ന ആശങ്കകളും എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥ് പെരുമാള്‍ എന്നിവർ അടങ്ങുന്ന കേന്ദ്രസംഘം പരിശോധിക്കും.

5

നേരത്തേ ഡിസിസി പുന;സംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് നേതാക്കൾ താരിഖ് അൻവറിനെതിരെ വലിയ പരാതി ഉയർത്തിയിരുന്നു. കെസി വേണുഗോപാലിന്റെ തീരുമാനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നുമാണ് പരാതികൾ. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്തി പരിഹരിക്കാള്ള ചർച്ചകൾ താരിഖ് അൻവറും നടത്തിയേക്കുമെന്നാണ് സൂചന.

6

അതിനിടെ എ,ഐ ഗ്രൂപ്പുകൾ തങ്ങളുടെ പട്ടിക ഇതിനോടകം തന്നെ കെ പി സി സി അധ്യക്ഷന് കൈമാറിയിട്ടുണ്ട്. ഡിസിസി പുന;സംഘടനയ്ക്കെതിരെ പ്രതികരിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ ഉൾപ്പെടെയുള്ള പേരുകളാണ് ഗ്രൂപ്പുകൾ നിർദ്ദേശിച്ചിരിക്കുന്നത്. എ ഗ്രൂപ്പിന്റെ പട്ടികയിൽ ശിവദാസൻ നായരെ കൂടാതെ ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ, അബ്ദുൾ മുത്തലീബ്, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.

ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

7

വി.എസ്.ശിവകുമാർ, എ.എ.ഷുക്കൂർ, എസ്.അശോകൻ, ഐ.കെ.രാജു, ഫിലിപ്പ് ജോസഫ്, ടി.യു.രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ, പി.എം.നിയാസ്, അജയ് തറയിൽ, പഴകുളം മധു, ഡി സുഗതൻ, കെ മോഹൻകുമാർ എന്നിവരുടെ പേരുകളാണ് ഗ്രൂപ്പ് അഥീതമായി ഉയർന്ന് വന്നിരിക്കുന്നത്. പുനസംഘടനയ്ക്ക് പിന്നാലെ പാർട്ടി വിട്ട എവി ഗോപിനാഥിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കുക ലക്ഷ്യമിട്ട് കെപിസിസി പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം കെ സുധാകരനും മുന്നോട്ട് വെച്ചിട്ടുണ്ട്.

8

ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നതിനാൽ ഇത്തവണ വനിതകൾക്കും പട്ടികയിൽ പ്രാതിനിധ്യം ലഭിച്ചേക്കും. ബിന്ദു കൃഷ്ണ, ജ്യോതി വിജയ കുമാർ, പികെ ജയലക്ഷ്മി തുടങ്ങിയവരുടെ പേരുകളാണ് ചർച്ചയാകുന്നതെന്നാണ് സൂചന.

ലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്; വായടപ്പിച്ച കമന്റുമായി ഐഷ സുൽത്താന..വൈറൽലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടി ഹീറോയെന്ന് കമന്റ്; വായടപ്പിച്ച കമന്റുമായി ഐഷ സുൽത്താന..വൈറൽ

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
KPCC revamp; AICC general secretary Tarikh anwar and team to visit kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X