കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന സമയത്ത് പ്രതിമയ്ക്കുമുന്നില്‍ കെപിസിസി പ്രാര്‍ഥിക്കും

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ട് ഒഴുവാക്കിയത് കേരളത്തെ ഒന്നാകെയും മുഖ്യമന്ത്രിയേയും അപമാനിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

സംഘപരിവാര്‍ വെള്ളാപ്പള്ളി കൂട്ടുകെട്ട് ആര്‍ ശങ്കറിനെ വര്‍ഗീയവത്ക്കരിക്കാന്‍ നോക്കുകയാണ് അതിന് സമ്മതിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. കൊല്ലത്ത് പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് തിരുവനന്തപുരത്തെ ശങ്കര്‍ പ്രതിമയ്ക്കുമുന്നില്‍ കെപിസിസി പ്രാര്‍ഥനാ സംഗമം നടത്താന്‍ തീരുമാനിച്ചതായും അതിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും സുധീരന്‍ പറഞ്ഞു.

vm sudheeran

നാടിന്റെ പൊതുസ്വത്തായി കണക്കാക്കുന്ന ആര്‍ ശങ്കരിനെ സ്വകാര്യവത്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തടയണമെന്നും അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് ആര് നടത്തിയാലും നല്ലുതന്നെയാണ് എന്നാല്‍ അത് എല്ലാവരും ചേര്‍ന്ന് നടത്തുമ്പോഴാണ് മഹത്വമുണ്ടാകുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു.

പ്രതിമാ അനാച്ഛാരണ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് പറയുന്നത് കേരള സമൂഹത്തേയും എസ്എന്‍ഡിപി ഉയര്‍ത്തിപ്പിടിപ്പിക്കുന്ന മൂല്യങ്ങളേയും അപമാനിക്കുന്നതാണെന്നും സുധീരന്‍ ആരോപിച്ചു.

English summary
KPCC president VM Sudheeran said that excluding Chief Minister Oommen Chandy from R Sankar's statue unveiling ceremony is tantamount to insulting the Chief minister and the constitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X