കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിനെ അഭിനന്ദിച്ച് ഉമ്മൻ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കെപിപിഎൽ പ്രവർത്തനോദ്ഘാടന ചടങ്ങിൽ സംസ്ഥാന സർക്കാരിന് അഭിനന്ദനവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എച്ച്എൻഎല്ലിനെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടഞ്ഞ സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ: ''എച്ച്എൻഎൽ കേരളത്തിന്റെ കൂടി സ്വത്താണ്. അത് പ്രവർത്തനം ആരംഭിച്ചത് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ സൗകര്യങ്ങൾ വഴിയാണ്. സ്ഥാപനം കേന്ദ്രം കൈയൊഴിഞ്ഞാൽ അത് കേരളത്തിന് സ്വന്തം ആകേണ്ടതാണ്. ഇവിടെ വ്യവസായം തുടങ്ങാനായി തർക്കത്തിന് നിൽക്കാതെ തന്നെ സ്ഥലം വിട്ടുനൽകിയവർ കാണിച്ചുതന്നത് വലിയ മാതൃകയാണ്,'' ഉമ്മൻ ചാണ്ടി പറഞ്ഞു.കെപിപിഎൽ യാഥാർഥ്യമാക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച തൊഴിലാളികളേയും അദ്ദേഹം അഭിനന്ദിച്ചു.

 oommenchandy

സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായിാണ് കേന്ദ്രം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കൈയൊഴിഞ്ഞത്. ഇതോടെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തത്.
ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. എല്ലാ ബാധ്യതകളും മുഴുവാനായും അടച്ചുതീർത്താണ് ഏറ്റെടുത്ത്. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ളാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയാണ് ലേലത്തിൽ പങ്കെടുത്ത് പോലും പൊതുമേഖലയിൽ നില നിർത്തി ഈ സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.

ബാലചന്ദ്രകുമാറിന് കുരുക്ക്; ഇടപെട്ട് കോടതി... ദിലീപിനെതിരെ പരാതി നല്‍കിയ ശേഷമെന്ന് സംവിധായകന്‍ബാലചന്ദ്രകുമാറിന് കുരുക്ക്; ഇടപെട്ട് കോടതി... ദിലീപിനെതിരെ പരാതി നല്‍കിയ ശേഷമെന്ന് സംവിധായകന്‍

ഈ വർഷം ജനുവരി ഒന്നിനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

English summary
kppl inaguration, oommen chandy and pinarayi vijayan, oommen chandy about pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X