തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം : കെഎസ്ഇബിയിലെ കരാർ ജീവനക്കാരൻ ജോലിക്കിടെ ഇടിമിന്നലേറ്റ് മരിച്ചു. ബാലരാമപുരം വലിയവിളാകം തുമ്പോട് കെ അയ്യപ്പനാണ് (55) ദാരുണമായി മരിച്ചത്. ഒപ്പമുണ്ടായ മറ്റൊരു കരാർ ജീവനക്കാരനായ മേലാംകോട് സ്വദേശി ഹരീന്ദ്രകുമാറിന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ മൂന്നുപേരും നേമം സെക്ഷനിലുള്ള ജീവനക്കാരാണ്.

 ksebdeath

ഇന്നലെ രാവിലെ 11ന് പാമാംകോടിന് സമീപം വില്ലാംകോട്ടായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയിലെ കാറ്റിലും മഴയിലും വില്ലാംകോട്ടെ വൈദ്യുതി തൂൺ ഒടിഞ്ഞിരുന്നു. ഇത് മാറ്റി സ്ഥാപിക്കാനെത്തിയതായിരുന്നു ഇവർ. രാവിലെ ജോലികൾ ആരംഭിച്ചെങ്കിലും 11 ന് മഴ പെയ്തു. തുടർന്ന് മരച്ചുവട്ടിലേയ്‌ക്ക് മാറി നിന്നപ്പോഴാണ് മിന്നലേറ്റത്.

ഉടൻ കെഎസ്ഇബിയുടെ വാഹനത്തിൽ ശാന്തിവിള ആശുപത്രിയിലെ ത്തിച്ചെങ്കിലും അയ്യപ്പൻ മരിച്ചു. ഹരീന്ദ്രകുമാറിനെ ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അയ്യപ്പന്റെ ഭാര്യ : ഗിരിജ. . മക്കൾ  അതുല്യ, അനു. മരുമക്കൾ : സന്തോഷ് കുമാർ, സജിത്.
അഞ്ചു വർഷത്തിനിടെ കെ.എസ്.ഇ.ബിയിൽ ഷോക്കേറ്റ് മരിച്ചത് 220 പേരാണ് ഇതിൽ 105 പേർ കരാർ ജീവനക്കാരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kseb employee died due to lighting during his work

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്