വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: റവന്യുകമ്മി ചൂണ്ടിക്കാട്ടി കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് നിരക്ക് വര്‍ധിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. ഈ വര്‍ഷം 2900 കോടിയുടെ റവന്യൂ കമ്മി ഉണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്. നിരക്ക് വര്‍ധനയിലൂടെ 1400 കോടി രൂപയുടെ നഷ്ടം നികത്താന്‍ കഴിയുമെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം.
എന്നാല്‍ ഉപഭോക്താക്കളുടെ വാദം കൂടി കേട്ട ശേഷമാകും ഇക്കാര്യത്തില്‍ റഗുലേററ്ററി കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കുക. കെഎസ്ഇബിയുടെ അപേക്ഷ അംഗീകരിച്ചാല്‍ യൂണിറ്റിന് 80പൈസയുടെ വര്‍ധനവാണ് ഉണ്ടാവുക. മെയ് 19 നാണ് റഗുലേറ്ററി കമ്മീഷന്‍ അപേക്ഷ പരിഗണിയ്ക്കുക.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 25 ശതമാനം വര്‍ധനയും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 15 ശതമാനം വര്‍ധനയും കെഎസ്ഇബി ആവശ്യപ്പെട്ടതായാണ് സൂചന. നിലവിലുള്ള സ്ലാബുകളുടെ എണ്ണം കുറയ്ക്കാനും കെഎസ്ഇബി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്ക് നല്‍കുന്ന തരത്തില്‍ നോണ്‍ ടെലിസ്‌കോപിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ബോര്‍ഡിന്റെ മറ്റൊരു ആവശ്യം. ബോര്‍ഡ് സമര്‍പ്പിച്ച വരവ് ചെലവു കണക്കുകളും പരിശോധിയ്ക്കും












Click it and Unblock the Notifications