കെഎസ്ഇബിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി; 131 കോടിയുടെ ചെക്ക് മന്ത്രി എംഎം മണി മുഖ്യമന്ത്രിക്ക് കൈമാറി!
തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കായി സാലറി ചാലഞ്ചിലൂടെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത തുക കെഎസ്ഇബി സര്‍ക്കാരിന് കൈമാറി. 132 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എംഎം മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായികരുന്നു.
ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!
2018 സെപ്റ്റംബര്‍ മുതല്‍ ഗഡുക്കളായാണ് ജീവനക്കാരില്‍ നിന്നും പണം പിരിച്ചത്. ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം പത്ത് മാസത്തിനുള്ളില്‍ 132 കോടി രൂപയാണ് സമാഹരിച്ചത്. ഓരോ മാസവും പിരിക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ തുക കെഎസ്ഇബി ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് തുക ഒരുമിച്ച് കൈമാറിയത്. വിവാദങ്ങളില്‍ ഒരു കാര്യവുമില്ല. പത്തുമാസത്തേക്കാണ് സാലറി ചാലഞ്ച്. പത്തുമാസം കൊണ്ടേ തുക കിട്ടുള്ളൂ. ആ കിട്ടിയത് ഓരോ മാസവും കൊടുത്തില്ലയെന്നേയുള്ളൂവെന്ന് പണം കൈമാറിയതിന് ശേഷം മന്ത്രി എംഎം മണി പറഞ്ഞു. പത്തുമാസത്തെ സാലറി ചാലഞ്ചായതുകൊണ്ടുതന്നെ കിട്ടുന്ന മുറയ്ക്ക് ഇതു കൊടുക്കേണ്ടതില്ലെന്നു പറഞ്ഞാണ് തുക കൈമാറാന്‍ വൈകിയതിനെ മന്ത്രി എം.എം മണി ന്യായീകരിച്ചത്. സാലറി ചലഞ്ചുകൊണ്ട് തങ്ങള്‍ക്ക് അരിവാങ്ങേണ്ട അവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.