വരുന്നൂ... കെഎസ്‌കെടിയുവിന് കോഴിക്കോട്ട് 25,000 വനിതകളുടെ തൊഴില്‍സേന

  • Posted By: NP Shakeer
Subscribe to Oneindia Malayalam

പേരാമ്പ്ര: പഞ്ചായത്ത് - വില്ലേജ് തലങ്ങളില്‍ രൂപീകരിക്കുന്ന തൊഴില്‍ സേനയില്‍ കോഴിക്കോട് ജില്ലയില്‍ിന്ന് 25,000 വനിതകളെ അംഗങ്ങളാക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പേരാമ്പ്രയില്‍ ചേര്‍ന്ന കെഎസ്‌കെടിയു ജില്ലാ വനിതാ കണ്‍വെഷന്‍ തീരുമാനിച്ചു.

ഷുഹൈബ് വധം: കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘം പിരിച്ചുവിട്ടു

നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനും കര്‍ഷകത്തൊഴിലാളികളെയും കൃഷിയെയും ആധുനികവത്കരിച്ച് ഉത്പാദനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് കെഎസ്‌കെടിയു തൊഴില്‍സേന രൂപീകരിക്കുന്നത്. കാര്‍ഷിക തൊഴില്‍ മേഖലയുടെ പൊതുവിലുള്ള അഭിവൃദ്ധിയും മെച്ചപ്പെട്ട സേവനവും യൂണിയന്‍ ഇതുവഴി ലക്ഷ്യംവെയ്ക്കുന്നു.

 ksktu

സംസ്ഥാന ജോ. സെക്രട്ടറി വി. നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പി.സി പുഷ്പ പതാക ഉയര്‍ത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ശോഭന, സി. ബാലന്‍, ജില്ലാ പ്രസിഡന്റ് ടി.കെ കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍, വൈസ് പ്രസിഡന്റ് കെ. കുഞ്ഞമ്മദ്, പി.സി പുഷ്പ, സി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ അജിത കണ്‍വീനറും തങ്കമ്മ വര്‍ഗീസ് ജോ. കണ്‍വീനറുമായ 26 അംഗ ജില്ലാ വനിതാ സബ്കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മേയലാട്ട് ബാലകൃഷ്ണന്‍ സ്വാഗതവും എന്‍.എം ദാമോദരന്‍ നന്ദിയും പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽപന.. കർദിനാളിനെതിരെ ഗൂഢാലോചന, ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ!

ഉഗ്രസ്‌ഫോടനം!! പലസ്തീന്‍ പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; യുദ്ധഭീതിയില്‍ ഗാസ, പിന്നില്‍?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ksktu has 25000 women labour workers in kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്