തിരുവനന്തപുരത്ത് കെഎസ്ആ‍ർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേശീയ പാതയിൽ ബാലരാമപുരത്തിന് സമീപം
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ബാലരാമപുരം ജംഗ്ഷനിലാണ് സംഭവം. പൂവാർ ഡിപ്പോയിലെ ഡ്രൈവർ കാഞ്ഞിരംകുളം ചാവടി ജംഗ്ഷനിൽ തെക്കേ പുതുവൽ പുത്തൻവീട്ടിൽ മണി(54)ക്കാണ് പരിക്കേറ്റത്.ബസിന്റെ മുന് വശം പൂര്ണമായി തകര്ന്നിട്ടുണ്ട്.

 busaccident

യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.തിരുവനന്തപുരത്ത് നിന്നും കാഞ്ഞിരംകുളത്തേക്ക് വരികയായിരുന്നു ബസും നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം മുഴുവനും തകർന്നു. തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ജംഗ്ഷനിലെ സൗപർണി ഗിഫ്റ്ര് ഹൗസിന് മുന്നിൽ ബസ് നിറുത്തിയതും വിഴിഞ്ഞം ഭാഗത്തേക്കുള്ള യാത്രക്കാർ ഇറങ്ങി.

പെടുന്നനെ ബസ് എടുത്തതും എതിർഭാഗത്ത് നിന്നെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടമുണ്ടായതെന്നാണ് ഡ്രൈവറുടെ മൊഴി. സ്റ്റോപ്പ് അല്ലാത്തിടത്ത് ബസ് നിറുത്തിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഒടുവിൽ ക്രെയിൻ ഉപയോഗിച്ചാണ് ഇരുവാഹനങ്ങളെയും മാറ്റിയതെന്ന് പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ksrtc bus accident in thiruvanathapuram; driver injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്