Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസ് അന്തകനായി; നവവരന്‍ മരിച്ചത് വിദേശത്തേക്ക് മടങ്ങാനിരിക്കെ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് നവവരന്‍ മരിച്ചു. ചിറയിന്‍ കീഴ് കടകം യുപ്രസി ലാന്‍ഡില്‍ വാവച്ചന്‍-ലിലില്കകുട്ടി ദമ്പദികളുടെ മകന്‍ വിക്ടറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ചാക്ക ബ്രഹ്മോസിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു.

രണ്ട് ദവസത്തിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് അമിത വേഗതിയിലെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് നൃത്ത വിദ്യാര്‍ത്ഥിനിയും ബന്ധുവായ വീട്ടമ്മയും മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാക്കയില്‍ അപകടം. ഇക്കഴിഞ്ഞ സെപ്കംബര്‍ 17നായിരുന്നു വിക്ടറിന്റെ വിവാഹം.

victor-tvm

വിവാഹത്തിനായി നാട്ടിലെത്തിയ വിക്ടര്‍ അവധി കഴിഞ്ഞി തിരിച്ച് പോകാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് അപകടം നടന്നത്. ആശുപത്രിയില്‍ കഴിയുന്ന ഭാര്യപിതാവിന് ഉച്ചഭക്ഷണവുമായി പോകവെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ പേഴ്‌സണല്‍ സെക്രട്ടറിയായി ജോലി നോക്കുകയായിരുന്ന വിക്ടര്‍ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം കെച്ചുവേളിക്ക് സമീപം വെട്ടുകാട് സ്വദേശിനി ക്രിസ്റ്റീനയാണ് ഭാര്യ. വെട്ടുകാടി പള്ളി മുന്‍ സഹവികാരിയും തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. വിങ്‌സ്റ്റണ്‍, വിന്‍സന്റ് എന്നിവരാണ് സഹോദരങ്ങള്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+