കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; 415 സൂപ്പര്‍ഫാസ്റ്റുകളുടെ കാലാവധി തീരുന്നു, പകരമിറക്കാൻ ബസില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി. 415 സൂപ്പര്‍ഫാസ്റ്റുകളുടെ കാലാവധി തീരുന്നു. ബസുകളുടെ ആയുസ്സ് ഒമ്പത് വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെസ്ആർടിസി സർക്കാരിനെ സമീപിച്ചു. , ആറുമാസത്തിനുള്ളില്‍ കാലാവധി കഴിയുന്ന 415 സൂപ്പര്‍ഫാസ്റ്റുകള്‍ പിന്‍വലിക്കേണ്ടിവരും. പിൻവലിച്ച് കഴിഞ്ഞാൽ പിന്നെ പകരമിറക്കാൻ പുതിയ ബസുകൾ ഇല്ല എന്നതാണ് കെഎസ്ആർടിസിയെ കുഴക്കുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തിരഞ്ഞെടുപ്പെന്ന് ശ്രീധരൻ പിള്ളബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തിരഞ്ഞെടുപ്പെന്ന് ശ്രീധരൻ പിള്ള

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 100 പുതിയ ബസുകളാണു വാങ്ങിയത്. ഇവയുടെ വിലയില്‍ 18 കോടി രൂപ അശോക് ലൈലന്‍ഡ് കമ്പനിക്കുനല്‍കേണ്ടതുണ്ട്. പണം നല്‍കാത്തതിനെതിരേ കമ്പനി കെഎസ്ആര്‍ടിസിക്കെതിരേ കേസ് കൊടുത്ത സാഹചര്യവുമുണ്ട്. പുതിയ ബസുകള്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനം. ഈ സമയത്താണ് കാലാവധി കഴിയുന്ന 415 സൂപ്പര്‍ഫാസ്റ്റുകള്‍ പിന്‍വലിക്കേണ്ടിവരുന്നത്.

അന്തർ സംസ്ഥാന പാത

അന്തർ സംസ്ഥാന പാത


പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ അന്തർസംസ്ഥാനപാതകളില്‍ ഓടിക്കാനാകൂ. ഇതിനു സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്നാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ പരമാവധി ആയുസ്സ് മുമ്പ് അഞ്ചുവര്‍ഷമായിരുന്നു. കെഎസ്ആര്‍ടിസിക്കുവേണ്ടിയാണ് ഏഴായി ഉയര്‍ത്തിയത്. വീണ്ടും ഇളവുതേടിയാണ് എംഡി സര്‍ക്കാരിനു കത്ത് നല്‍കിയത്.

ഗുരുതര പ്രതിസന്ധി

ഗുരുതര പ്രതിസന്ധി


സ്ഥാപനം നേരിടുന്ന ഗുരുതരപ്രതിസന്ധി കത്തില്‍ വ്യക്തമാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ബസുകള്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനം. ദീര്‍ഘദൂരപാതകളിലെ സൂപ്പര്‍ഫാസ്റ്റുകള്‍ പിന്‍വലിക്കാനാകില്ല. പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ അന്തർസംസ്ഥാന പാതകളിൽ ഓടിക്കാനാകൂ. ഇതിന് സർക്കാർ പ്രത്യേക അനുമതി നൽകണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍

ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍

സൂപ്പര്‍ഫാസ്റ്റുകള്‍ ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍ പിന്നിടുന്നുണ്ട്. ഇവയെ മികച്ച സാങ്കേതികക്ഷമതയില്‍ നിലനിര്‍ത്താന്‍വേണ്ടിയാണ് ഉപയോഗപരിധി നിശ്ചയിച്ചിട്ടുള്ളത്. കാലാവധി കഴിഞ്ഞാല്‍ ഇവ ഹ്രസ്വദൂരബസുകളായി മാറ്റണം. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ തുടര്‍ന്നും ദീര്‍ഘദൂരപാതകളില്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാഭീതിയുണ്ടെന്ന് സാങ്കേതിക വിഭാഗം ജീവനക്കാരും ഡ്രൈവർമാരും പറയുന്നു.

അറ്റകുറ്റ പണി നടത്തണം

അറ്റകുറ്റ പണി നടത്തണം

സ്പെയര്‍പാര്‍ട്സിന്റെയും ടയറിന്റെയും വിതരണം മുടങ്ങിയിരിക്കുകയാണ്. ബസുകള്‍ മികച്ചനിലവാരത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലേ തുടര്‍ന്നും ഓടിക്കാനാകൂ എന്ന കാര്യവും ഈ സാഹചര്യത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ല. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവ് കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചാൽ നിരവധി ഡ്രൈവർമാരാണ് കൊഴിഞ്ഞു പോകുക. ഇതിന് പിന്നാലെയാണ് ഇത്രയും ബസുകളും സർവ്വീസ് നിർത്താൻ പോകുന്നത്.

സർവ്വീസുകൾ മുടങ്ങുന്നു

സർവ്വീസുകൾ മുടങ്ങുന്നു

അതേസമയം രാജകുമാരി ഹൈറേഞ്ചിൽ സർവീസ് നടത്തിയിരുന്നു കെഎസ്ആർടിസി ബസുകളിൽ 50 ശതമാനവും നിർത്തലാക്കിയതോടെ യാത്രാക്ലേശം രൂക്ഷമായെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം അടിമാലിയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയതു യാത്രക്കാരെ വലച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷമാണ് മിക്ക സർവീസുകളും റദ്ദാക്കിയത്. ബസ് ഓടിക്കാൻ ഡ്രൈവർമാരില്ലാത്ത സ്ഥിതിയാണിപ്പോൾ. ഇത്തരത്തിൽ വൻ പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്.

English summary
KSRTC demands government to extend the life of Super Fast buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X