• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കെഎസ്ആർടിസി ലൊജിസ്റ്റിക്സ്’;പാഴ്സല്‍ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആർടിസി,ആദ്യ ഓട്ടം സപ്ലൈയ്ക്കോയ്ക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ലൊജിസ്റ്റിക്സ് സർവീസ് ആരംഭിക്കുന്നു. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് 'കെഎസ്ആർടിസി ലൊജിസ്റ്റിക്സ്' എന്ന പേരിലാണ് പാഴ്സൽ സർവീസ് ആരംഭിക്കുന്നത്. സപ്ലൈയ്ക്കോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു; അവനു വേണ്ടി സംസാരിക്കാനോ, ശബ്ദം ഉയർത്താനോ ആരും തയാറല്ലായിരുന്നു

പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ, വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സിയെ കൈപ്പിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായി ഈയടുത്ത് നടപ്പിലാക്കിയ പ്രവർത്തനയോഗ്യമല്ലാത്ത ബസുകൾ പുനരുപയോഗിക്കുന്ന ഫുഡ് വാഗൺ പദ്ധതി വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു.

ഈ ഇടപെടലുകളുടെ തുടർച്ചയായി "KSRTC LOGISTICS" ആരംഭം കുറിക്കുകയാണ്. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് "KSRTC LOGISTICS" എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി സപ്ലൈയ്ക്കോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് "KSRTC LOGISTICS" സംവിധാനം വിപുലീകരിക്കും.

ഒടുവില്‍ ബീഹാറില്‍ ഡീല്‍ ഉറപ്പിച്ചു ; 122 സീറ്റില്‍ ജെഡിയു , ബിജെപിക്ക് 121 , ഔദ്യോഗിക പ്രഖ്യാപനം ഉടൻ

English summary
"KSRTC LOGISTICS": KSRTC to start parcel service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X