ശമ്പളം വേണോ..? ടാര്‍ഗറ്റ് നേടണം; പുതിയ നീക്കത്തിന് കെഎസ്ആര്‍ടിസി, പ്രതിഷേധവുമായി തൊഴിലാളികള്‍
തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ നടപടിയ അംഗീകരിക്കാനാകില്ല എന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. അഞ്ചാം തിയതി ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായിട്ടില്ല

തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ ശമ്പള പ്രതിസന്ധിക്കിടെ പുതിയ പരീക്ഷണവുമായി മാനേജ്മെന്റ്. കെ എസ് ആര് ടി സിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്കാന് ആണ് മാനേജ്മെന്റ് പദ്ധതിയിടുന്നത്. ഇതിനായി ഡിപ്പോ തലത്തില്‍ ടാര്‍ഗറ്റ് തീരുമാനിക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ശില്പശാലയില് ആണ് ഇത് സംബന്ധിച്ച കാര്യം ഗതാഗത മന്ത്രി ആന്റണി രാജു വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബസും ജീവനക്കാരുടെ എണ്ണവും അനുസരിച്ച് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കാനാണ് തീരുമാനം എന്നാണ് അറിയുന്നത്.
ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യവും കൈവരിക്കുന്ന ഡിപ്പോയ്ക്ക് അഞ്ചാം തിയതി മുഴുവന്‍ ശമ്പളവും ലഭിക്കുന്ന തരത്തില്‍ ആയിരിക്കും ക്രമീകരണം. എന്നാല്‍ ടാര്‍ഗറ്റിന്റെ 50 ശതമാനേ കൈവരിക്കുന്നുള്ളൂ എങ്കില്‍ പകുതി ശമ്പളവും നല്‍കും.
കെ എസ് ആര് ടി സിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ നിര്‍ദേശത്തിലൂടെ വരുമാനം ഉയര്‍ത്താനാകും എന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കു വിരുദ്ധമായ നടപടിയാണിത് എന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല എന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നല്‍കണം എന്ന് ഹൈക്കോടതി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് സാധിക്കുന്നില്ല എങ്കില്‍ കോര്പ്പറേഷന് പൂട്ടുകയാണ് നല്ലത് എന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കും എന്ന് മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇത് പാലിക്കാനായിരുന്നില്ല. അതിനിടെ കോര്പ്പറേഷന് കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നല്കാന് ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സഹായം ഉണ്ടാകില്ല എന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കെ എസ് ആര് ടി സിയില്‍ ശമ്പളത്തിനായി 30 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 60 കോടി രൂപയാണ് ശമ്പളം നല്കാന് ആവശ്യമായുള്ളത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications