കെഎസ്ആർടിസിയുടെ നോട്ടീസിലും സംഘികളുടെ വർഗീയ കണ്ണ്; ജോലി സമയം ക്രമീകരിച്ചാലും പ്രശ്നം!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: റംസാൻ മാസത്തിലെ കെഎസ്ആർടിസിയിലെ ജോലി ക്രമത്തിനെതിരെ സംഘികൾ രംഗത്ത്. വ്രതം അനുഷ്ഠിക്കുന്ന ഇസ്ലാം മതസ്തരായ ജീവനക്കാരെ നോമ്പ് തുറക്കൽ യഥാസമയം നിർവ്വഹിക്കാനുള്ള സൗകര്യം ലഭിക്കത്തക വിധത്തിൽ മാത്രമേ രാവിലത്തെ സ്പെല്ലിലും ഷിഫ്റ്റുകളിലും ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ എന്നാണ് യൂണിറ്റ് അധികാരികൾക്ക് കെഎസ്ആർടിസ് നൽകുന്ന നിർദേശം.

'പശു ഭീകരജീവിയാണ്'... അറിവില്ല എന്ന് കരുതി പുച്ഛിക്കരുത്.. പശുവിന്റെ അത്ഭുതസിദ്ധികൾ കണ്ടാൽ ഞെട്ടും!!

ഇതിനെതിരെയാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടറുടെ മെമ്മോറാണ്ടം എഫ്ബിയിൽ വൈറലായിരിക്കുകയാണ്. എല്ലാവർഷവും കെഎസ്ആർടിസി ഇറക്കുന്ന ഓർഡറിനെ വർഗീയ വൽക്കരിക്കാനാണ് സംഘപരിവാരുകാരുടെ ശ്രമം. റംസാൻ മാസത്തിൽ 9 മണി മുതൽ 5 മണിവരെയുള്ള ഡ്യൂട്ടികൾ 8 മുതൽ 4 വരെയാക്കുകയോ അതിരാവിലെയുള്ള ഡ്യൂട്ടികൾ നിജപ്പെടുത്തുകയോയാണ് പതിവ്.

Notice

ലോങ് റൂട്ടുകളിലും രാത്രിവരെ ഡ്യൂട്ടികളിലുള്ള നോമ്പുള്ളവർക്ക് മുഴുവനായും ജോലി ക്രമീകരിക്കാൻ സാധിക്കാത്തുകൊണ്ട് അവർ ബസ്സിൽ നിന്നോ മറ്റോ നോമ്പ് തുറക്കാറാണ് പതിവ്. ഇതിന്റെ പേരിൽ സർവ്വീസ് തടസ്സപ്പെടാറില്ല. റംസാൻ മാസത്തിൽ കെഎസ്ആര്‌‍ടിസി സ്വീകരിക്കുന്ന ഈ ചെറിയ മാറ്റം കൊണ്ട് കമ്പനിക്കോ വരുമാനത്തിനോ ഒരു നഷ്ടവും വരാറില്ല. എന്നിട്ടും സംഘപരിവാറുകാർ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾക്ക് വർഗീയ അജണ്ട പുലർത്തുന്നതാണെന്നാണ് പലരുടെയും അഭിപ്രായം.

ദിനകരന്‍ തിരിച്ചുവരുന്നു; പൂര്‍വാധികം ശക്തിയോടെ, തമിഴകത്ത് പൊടിപാറും

പയ്യന്നൂരിൽ ബിജെപി പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്ന വീഡിയോ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഫുട്ബോൾ മാച്ചിനു ശേഷം പാപ്പിനിശേശിയിലുണ്ടായ ആഹ്ലാദപ്രകടനമായിരുന്നു അത് എന്നാണ് പോലീസിന്റെ അന്വേഷണ്തിൽ തെളിഞ്ഞത്. അതേസമയം പശുക്കളെ പരസ്യമായി കശാപ്പ ചെയ്യുന്നു എന്ന തരത്തിൽ കെ സുരേന്ദ്രൻ പേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഫേക്ക് ആണെന്ന് തെളിഞ്ഞിരുന്നു.

പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?

ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി ഇറക്കിയ നോട്ടിസിൽ വർഗീയത പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. കെഎസ്ആർടിസി എല്ലാ വർഷവും ഇറക്കുന്ന നോട്ടീസിൽ ഇപ്പോൾ മാത്രം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിൽ ഗൂഡാലോചനയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിക്കുന്നുണ്ട്.

English summary
KSRTC's new order in Ramzan Month
Please Wait while comments are loading...