മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; കെ.എസ്.ആര്‍.ടി.സിയില്‍ നാളെ തന്നെ ശമ്പള കുടിശ്ശിക വിതരണം
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന കെ എസ് ആര്‍ ടി സി ശമ്പള പ്രതിസന്ധിക്ക് പരിഹാരം. മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും നടത്തിയ ചര്‍ച്ച വിജയം കണ്ടു. തത്ഫലമായി ശമ്പള കുടിശ്ശിക ചൊവ്വാഴ്ചയോടെ തീര്‍ക്കും എന്നും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കും എന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി.
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തയ്യാറായില്ല. സിംഗിള്‍ ഡ്യൂട്ടിയില്‍ വിശദമായ ചര്‍ച്ച പിന്നീട് ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച വിജയമായിരുന്നു എന്ന് സി ഐ ടി യുവും പ്രതികരിച്ചു.

അതേസമയം നാളെ തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ് എന്നാണ് ഗതാത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. ശമ്പള കുടിശ്ശിക നാളെ തന്നെ പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മാസവും അഞ്ചാം തിയതിക്ക് തന്നെ ശമ്പളം നല്‍കാന്‍ ക്രമീകരണമായി. കെ എസ് ആര്‍ ടി സിയെ മൂന്ന് മേഖലകളായി തിരിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

കഴിഞ്ഞ മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടിയായിരുന്നു സംസ്ഥാന സര്‍ക്കര്‍ അനുവദിച്ചിരുന്നത്. ഇതിലുള്ള ബാക്കി കുടിശിക അടക്കം നാളെ തീര്‍ക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടത്ത് തീര്‍ക്കാന്‍ 78 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടത്. ഓണമായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ഹൈക്കോടതിയില്‍ നിന്നടക്കം വലിയ വിമര്‍ശനം സര്‍ക്കാരിന് നേരെ ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. അതിനിടെ ഭാഗികമായി ശമ്പള വിതരണം തുടങ്ങിയിരുന്നു. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തു എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. 55.77 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെ എസ് ആര്‍ ടി സിയുടെ ഫണ്ടില്‍ നിന്നാണ് നല്‍കിയത്.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

250 കോടി രൂപയുടെ സഹായധനം കരുതിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിപരിഷ്‌കരണത്തിലൂടെ ചെലവ് കുറയ്ക്കണമെന്ന നിബന്ധന ധനവകുപ്പും മാനേജ്‌മെന്റും നേരത്തെ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് തവണ ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പായില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്.
ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications