ശമ്പളവും പെൻഷനും വീണ്ടും മുടങ്ങി!! കെഎസ്ആർടിസിയിൽ പ്രതിഷേധം!! 14ന് പണിമുടക്ക്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളവും പെൻഷനും മുടങ്ങി. ശമ്പളവും പെൻഷനും നൽകാത്ത നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള ടിഡിഎഫ് ജൂൺ 14ന് പണിമുടക്കിനൊരുങ്ങുന്നു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 15ന് അർധ രാത്രിവരെയാണ് പണിമുടക്ക്.

കെഎസ്ആർടിസിയിലെ 40,000 തൊഴിലാളികൾക്ക് ശമ്പളവും 38,000 പേർക്ക് പെൻഷനും വീണ്ടും മുടങ്ങിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് പണിമുടക്കിനൊരുങ്ങുന്നത്. സമരം ചെയ്യുന്നവർക്കെതിരെ നടപടി എടുകക്കുമെന്ന സർക്കാർ മുന്നറിയിപ്പ് ജനം തള്ളിക്കളയുമെന്ന് തമ്പാനൂർ രവി പറഞ്ഞു.

ksrtc

ശശീന്ദ്രൻ മന്ത്രിയായിരിക്കെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു. ഒടുവിൽ വായ്പയെടുത്ത് പ്രശ്നം താത്കാലികമായി പരിഹരിക്കുകയും ചെയ്തു. ജോലി സമരം പരിഷ്കരിച്ചതിനെതിരെ അടുത്തിടെ ജീവനക്കാർ സമരം നടത്തിയിരുന്നു.

English summary
ksrtc strike by tdf in june 14 for salary.
Please Wait while comments are loading...