രാജമാണിക്യം ഇടപെട്ടു, അവര്‍ വഴങ്ങി...കെഎസ്ആര്‍ട്‌സി ഇനി 'പണി' തരില്ല

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം നടത്തിവന്ന സമരം പിന്‍വലിച്ചു. മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിന്ന സമരമാണ് പിന്‍വലിച്ചത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരത്തിലേര്‍പ്പെട്ടത്. എംഡി രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കുന്നതായി ജീവനക്കാര്‍ അറിയിച്ചത്. പത്ത് ദിവസത്തിനകം വിശ്രമസ്ഥലമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കാണുമെന്ന് എംഡി നടത്തിയ ഉറപ്പിനൊടുവില്‍ ജീവനക്കാര്‍ സമരത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.

1

ഗതാഗത മന്ത്രി തോമസ് ചാണ്ടി ചൊവ്വാഴ്ച നല്‍കിയ ചില ഉറപ്പുകളെ തുടര്‍ന്നു മെക്കാനിക്കല്‍ ജീവനക്കാരിലെ ഒരു വിഭാഗം സമരത്തില്‍ നിന്നു പിന്‍മാറിയിരുന്നു. മറ്റൊരു വിഭാഗം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാതെ സമരവുമായി മുന്നോട്ട് പോയതോടെയാണ് രാജമാണിക്യം ഇടപെട്ടത്. സമരം പിന്‍വലിച്ചില്ലെങ്കില്‍ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം സമരക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

2

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നു തോമസ് ചാണ്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. പകരം മറ്റു ചില മാറ്റങ്ങളാണ് മന്ത്രി കൊണ്ടുവന്നത്. ജീവനക്കാര്‍ക്കു ആഴ്ച തോറും ഷിഫ്റ്റ് മാറ്റി നല്‍കും. നിലവിലുള്ള മൂന്നു സിംഗിള്‍ ഡ്യൂട്ടിക്കു പുറമെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ നീളുന്ന ഒന്നര ഡ്യൂട്ടി ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്തും. അടുത്ത ദിവസങ്ങളില്‍ രണ്ട് ഒന്നര ഡ്യൂട്ടി എടുക്കുന്നവര്‍ക്കു തൊട്ടടുത്ത ദിവസം ഓഫ് നല്‍കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു.

English summary
Ksrtc workers strike withdrawn in kerala
Please Wait while comments are loading...