കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം കണ്ടെത്തുക ലക്ഷ്യം; എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

Google Oneindia Malayalam News

തിരുവനന്തപുരം : ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് പുതിയ നീക്കവുമായി കെ എസ് ആർ ടി സി. 24 മണിക്കൂർ സജീവമായി സർവീസ് നടത്താനാണ് കെ എസ് ആർ ടി സിയുടെ തീരുമാനം. ഇനിനു വേണ്ടി എയർ-റെയിൽ സർക്കുലർ സർവീസുമായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് രംഗത്തെത്തുന്നത്.

പുതുതായി കെ എസ് ആർ ടി സി വാങ്ങിയ ഇലക്ട്രിക് ബസ്സുകൾ ഇതിനുവേണ്ടി ഉപയോഗിക്കാനാണ് തീരുമാനം . തിരുവനന്തപുരത്തെ വിമാനത്താവളം , കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ , റെയിൽവേ സ്റ്റേഷൻ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം.

ker

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര - അന്താരാഷ്ട്ര ടെർമിനലുകളിൽ എത്തുന്ന ബസ് അവിടെ നിന്ന് തിരിച്ച് തമ്പാനൂർ ബസ് സ്റ്റാന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും സർവ്വീസ് നടത്തുന്ന രീതിയിലാണ് എയർ - റെയിൽ സർക്കുലർ സർവ്വീസ് ആരംഭിക്കാനിരിക്കുന്നത്.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

അതേസമയം, ആദ്യഘട്ടമെന്ന നിലയിൽ എയർ-റെയിൽ സർക്കുലർ സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തി നോക്കും. ഇതിന്റെ ഭാഗമായി ഓരോ മണിക്കൂറിലും ഒരു ബസ് വീതം ടെർമിനലുകളിൽ എത്തും. യാത്ര ചെയ്യുന്ന ആളുകൾ ടിക്കറ്റ് നിരക്കായി 20 മുതൽ 50 രൂപ വരെ നൽകേണ്ടി വരും . ഒരാഴ്ചകൾക്ക് മുൻപ് കെ എസ് ആർ ടി സി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതിയ ബസ്സുകൾ വാങ്ങിയിരുന്നു. ഇവയിൽ രണ്ട് ഇലക്ട്രിക് ബസുകൾ എയർ - റെയിൽ സർക്കുലർ സർവീസിന് വേണ്ടി സർവീസ് നടത്തും .

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപിദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

യാത്രക്കാർക്ക് ആദ്യഘട്ടം എന്ന നിലയിൽ കെ എസ് ആർ ടി സി ഓഫർ നൽകുന്നുണ്ട്. അതായത് , ആദ്യത്തെ ഒരു മാസം യാത്രക്കാരുടെ ലഗേജുകൾക്ക് പ്രത്യേക ചാർജ് ഈടാക്കില്ല . ടിക്കറ്റ് നിരക്കിൽ 10% ഇളവും കെ എസ് ആർ ടി സി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം , കെ എസ് ആർ ടി സിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
KSRTC SWIFT decided to start 24 hour air rail circular services in Thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X