കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിയനുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; കെ.എസ്.ആര്‍.ടി.സി ശമ്പള വിഷയം പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണം

Google Oneindia Malayalam News

കൊച്ചി: കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സമരങ്ങള്‍ നിര്‍ത്തി വെക്കണം എന്ന് കെ എസ് ആര്‍ ടി സിയിലെ യൂണിയനുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കുറച്ച് കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം എന്നും ഹൈക്കോടതി യൂണിയനുകളോട് പറഞ്ഞു.

ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണം എങ്കില്‍ സമരം നിര്‍ത്തണം എന്നാണ് ഹൈക്കോടതി പറഞ്ഞത്. തൊഴിലാളി സംഘടനകള്‍ സഹകരിക്കുന്നില്ല എങ്കില്‍ ശമ്പളം കൃത്യമായി നല്‍കണം എന്ന ഉത്തരവ് പിന്‍വലിക്കും എന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ksrtc

കെ എസ് ആര്‍ ടി സിയില്‍ ഭരണപക്ഷ യൂണിയന്‍ തന്നെ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോ എന്നും ഹൈക്കോടതി ചോദിച്ചു. എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയത് എന്നും ഹൈക്കോടതി യൂണിയനുകളോട് ആരാഞ്ഞു. കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിന് മുന്നിലെ സമരം നിര്‍ത്തി വെക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുത് എന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുത് എന്നും ധര്‍ണ നിര്‍ത്തിയിട്ട് ഇനി വാദം കേള്‍ക്കാം എന്നും ഹൈക്കോടതി ഉപാധി വെച്ചു. ഇതോടെ സമരം നിര്‍ത്താം എന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

ഓഫീസിന് മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ല എന്ന തൊഴിലാളി യൂണിയനുകളുടെ ഉറപ്പ് ഹെക്കോടതി രേഖപ്പെടുത്തുകയും ചെയ്തു. ശമ്പള വിതരണത്തിന് മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

'ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്'; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍? അഡ്വ ടി ബി മിനി പറയുന്നു'ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്'; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍? അഡ്വ ടി ബി മിനി പറയുന്നു

നേരത്തെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെടുത്തിയുള്ള സമരത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഉപഹര്‍ജിയിലായിരുന്നു ഇടപെടല്‍.

Recommended Video

cmsvideo
പൃഥ്വിരാജിനൊപ്പം ആദ്യത്തെ സിനിമ , Priyanka Nair Interview | Kaduva | Oneindia Malayalam

സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സി എം ഡി ഓഫിസിന് മുന്നില്‍ മനുഷ്യപ്പൂട്ടിട്ട് സി ഐ ടി യു മാനേജിങ് ഡയറക്ടറായ ബിജു പ്രഭാകറിനെ ഓഫിസില്‍ കയറ്റില്ലെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചിരുന്നു.

English summary
KSRTC Union Strike: High Court asked the KSRTC unions to stop the strike and Union activity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X