കൊടിമരം നശിപ്പിച്ചതിന് പിന്നാലെ കെഎസ് യു ഓഫീസിൽ കരി ഓയിലൊഴിച്ചു
നാദാപുരം: ചെക്യാട് പഞ്ചായത്തി്ലെ കുറുവന്തേരിയിൽ കെഎസ് യു ഓഫിസിൽ കരിഓയിലൊഴിച്ചു. കുറുവന്തേരി കല്ലി ക്കണ്ടി പള്ളിക്ക് സമീപത്തെ ഓഫിസിലാണ് അജ്ഞാതർ കരി ഓയിൽ പ്രയോഗം നടത്തിയത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ വരാന്തയിലും ചുമരിലും കരി ഓയിലൊഴിച്ചിട്ടുണ്ട്. ഈ മേഖലയിൽ കോൺഗ്രസ്സിന്റെയും, യൂത്ത് കോൺഗ്രസ്സിന്റേയും കൊടികളും ,കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

സംഭവത്തിൽ വളയം പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് കെഎസ്യു ഓഫിസിൽ കരി ഓയിൽ ഒഴിച്ചത്.വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications