കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കൾ ഒപ്പമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല; കെഎസ് യു പ്രവർത്തകർ ഓട്ടം തന്നെ, വീഡിയോ വൈറലാകുന്നു!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സമരകാഹളം വേദിയില്‍ നിന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലപ്പുഴ നഗരത്തില്‍ നടന്ന കെഎസ്യു സംസ്ഥാന സമ്മേളനത്തിനിടെ കെഎസ്യു-സിപിഎം സംഘർഷം ഉണ്ടായിരുന്നു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടി തോരണങ്ങള്‍ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.

<strong>ആരും പേടിക്കണ്ട... ഓടിക്കോ! കെഎസ് യു സമരകാഹളത്തിൽ കൂട്ടത്തല്ല്... അതുക്കുംമേലെ ട്രോളൻമാരുടെ പൊങ്കാല</strong>ആരും പേടിക്കണ്ട... ഓടിക്കോ! കെഎസ് യു സമരകാഹളത്തിൽ കൂട്ടത്തല്ല്... അതുക്കുംമേലെ ട്രോളൻമാരുടെ പൊങ്കാല

<strong>ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...</strong>ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...

കെ.എസ്.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായി. കെ.എസ്.യുവിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, സമ്മേളനം നടക്കേണ്ട വേദിയും അലങ്കോലമാക്കി. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനിടയിലായിരുന്നു വീഡിയോക്ക് ആധാരമായ സംഭവം അരങ്ങേറിയത്.

ഓടരുതെന്ന് നേതാക്കൾ

ഓടരുതെന്ന് നേതാക്കൾ

വേദിയില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഓടിയത്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, കെഎസ്‌യു പ്രവര്‍ത്തകരോട് നേതാക്കള്‍ ഓടരുതെന്ന് ആവശ്യപ്പെടുന്നതും കേൾക്കാം.

കൊടിക്കുന്നിൽ സുരേഷ് സംസാരിക്കുന്നതിനിടെ

കൊടിക്കുന്നിൽ സുരേഷ് സംസാരിക്കുന്നതിനിടെ

മാവേലിക്കര എംപി, കൊടിക്കുന്നില്‍ സുരേഷ് സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദിക്ക് പുറത്ത് സംഘര്‍ഷം നടന്നത്. തുടര്‍ന്നാണ് ‘കെഎസ്‌യു പ്രവര്‍ത്തകര്‍ ഓടരുതെന്നും, യാതൊന്നും സംഭവിച്ചിട്ടില്ലെന്നും നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും', അണികളോട് നേതാക്കള്‍ മൈക്കിലൂടെ വിളിച്ചു പറയുന്നത്.

പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു

പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു

സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്‌യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു. ആലപ്പുഴ നഗരത്തില്‍ ഇന്ന് ഉച്ചവരെ സിപിഐഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനവും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കെഎസ്യു സംസ്ഥാന വ്യപകമായി പഠിപ്പു മടക്കിനും ആഹ്വാനം ചെയ്തിരിക്കുകയാണ്.

രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

കെഎസ്യു സമ്മേളനം നടന്ന വെള്ളക്കിണറിന് സമീപത്തുനിന്ന് തുടങ്ങിയ സംഘര്‍ഷമാണ് നഗരത്തിലേക്ക് വ്യാപിച്ചത്. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘം ചേർന്നു കലാപമുണ്ടാക്കാൻ ശ്രമിച്ചതും, പോലീസിനെ ആക്രമിച്ചതുമാണ് കേസുകൾ.

English summary
KSU workers ran from 'Samarakahalam' stage in Alappuzha , video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X