കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെ എം ഷാജിയുടെ തല മറന്ന എണ്ണ തേക്കലിന് സാദിഖലി തങ്ങളുടെ പരിഹാരക്രിയക്ക് കഴിയുമെന്ന് തോന്നുന്നില്ല'

Google Oneindia Malayalam News

മലപ്പുറം: ലോക കേരള സഭയില്‍ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രതിപക്ഷത്തിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പ്രതികരിച്ചത്. ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി ജെ പിയെയും സംസ്ഥാന സര്‍ക്കാരിനെയും തൃപ്തിപ്പെടുത്തുന്ന വ്യക്തിയാണ് യൂസഫലിയെന്നാണ് കെ എം ഷാജി പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കെ ടി ജലീല്‍.

kt

ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എന്റെ പഴയ സുഹൃത്ത് കെ.എം ഷാജി യൂസുഫലിക്കെതിരെ ഉതിര്‍ത്ത വെടിയുടെ ഒച്ചയും മണവും പുകയും ലീഗ് വേദികള്‍ക്കരികെ നിന്ന് ഇനിയും വിട്ട് മാറിയിട്ടില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഷാജിയെ പരസ്യമായി തള്ളിപ്പറയാത്തെടത്തോളം കാലം യൂസുലി സാഹിബിന്റെ മുന്നിലേക്ക് ലീഗിനോ കെ.എം.സി.സി കമ്മിറ്റികള്‍ക്കോ പിരിവിന്റെ കാര്യം പറഞ്ഞ് ചെല്ലാനാവില്ലെന്ന് ജലീല്‍ പറഞ്ഞു. ജലീലിന്റെ വാക്കുകളിലേക്ക്...

'കേരളത്തിൽ ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും''കേരളത്തിൽ ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും'

ലീഗും എം.എ യൂസുഫലി സാഹിബും.
പ്രവാസി വ്യവസായികളും വ്യാപാരികളും കേരളത്തില്‍ ഏറ്റവുമധികം സഹായിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു പിരിവിലൂടെയല്ല ധനസമാഹരണം നടത്താറ്. സംഘടനാ പ്രവര്‍ത്തനത്തിന് പിരിവിനിറങ്ങുന്ന ഏര്‍പ്പാട് ലീഗ് നിര്‍ത്തിയിട്ട് പതിറ്റാണ്ടുകളായി.

ആറാം വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നപ്പോഴാണ് 'എന്റെ ദാനം എന്റെ പാര്‍ട്ടിക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിന് ലീഗ് ഇറങ്ങിയത്. കൊട്ടിഘോഷിച്ച് നടത്തിയ ക്യാമ്പയ്‌നില്‍ സംസ്ഥാനത്തു നിന്ന് ഇതുവരെയായി പിരിഞ്ഞു കിട്ടിയത് 11.5 കോടി രൂപയാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് നടത്തിയ പിരിവാണിതെന്ന് ഓര്‍ക്കുക. ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉഥഎക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 11 കോടിയാണെന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന കോടികള്‍, റംസാന്‍ കാലത്ത് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന കോടികള്‍, സി.എച്ച് സെന്ററുകള്‍ക്കായി സ്വരൂപിക്കുന്ന കോടികള്‍, ശിഹാബ് തങ്ങള്‍ ഭവന പദ്ധതിക്കായി ശേഖരിക്കുന്ന കോടികള്‍ തുടങ്ങി വര്‍ഷാവര്‍ഷം ലീഗ് സംഘടിപ്പിക്കുന്ന പണത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിട്ടുള്ളത് എം.എ യൂസുഫലിയാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകാന്‍ ഇടയില്ല.

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ഉത്തരവാദപ്പെട്ട ലീഗ് നേതാക്കള്‍ക്ക് എന്റെ പോസ്റ്റിന് ചുവടെ കമന്റിട്ട് പരസ്യമായി വിയോജിക്കാം. ലീഗ് സംസ്ഥാന ഭാരവാഹികളില്‍ ആരെങ്കിലും അതിനു മുന്നോട്ടു വന്നാല്‍ പിശക് പിന്‍വലിച്ച് ക്ഷമാപണം നടത്തുന്നതില്‍ എനിക്ക് മടിയുണ്ടാവില്ല.
യൂസുഫലി സാഹിബ് മത-ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കും. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ നിരവധി ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങളായും മറ്റു സഹായങ്ങളായും എം.കെ. ഗ്രൂപ്പ് കനിഞ്ഞത് മറക്കാനാവില്ല.

എസ്.എന്‍.ഡി.പി യൂണിയന്റെ സ്ഥാപനങ്ങളെയും സാമ്പത്തികമായി അദ്ദേഹം പിന്തുണച്ചു. വെള്ളാപ്പള്ളി നടേശന്‍ മുതലാളിയുടെ മകന്‍ ഒരു സാമ്പത്തിക ഇടപാടില്‍ കുടുങ്ങി ഗള്‍ഫില്‍ ജയിലിലായപ്പോള്‍ സഹായ ഹസ്തവുമായി ഓടിയെത്തിയതും യൂസുഫലിയാണ്. ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മസ്ജിദുകള്‍ക്കും മുസ്ലിം സമുദായ സംഘടനകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ക്കും യൂസുഫലി തന്റെ വിയര്‍പ്പിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പങ്കു നല്‍കി.

ഒരാള്‍ക്കും ഒരു സംഘടനക്കും ഉദാരതയുടെ നീരുറവ അദ്ദേഹം നിഷേധിച്ചില്ല. ആയിരക്കണക്കിന് മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലുലു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. അതിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ വീടുകളിലാണ് പുക ഉയരുന്നത്. പലര്‍ക്കും ജീവിതം വഴിമുട്ടിയപ്പോള്‍ തുണയായത് യൂസുഫലി എന്ന മനുഷ്യ സ്‌നേഹിയാണ്.

തന്നോടൊപ്പം തന്റെ നാടും വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാ പാര്‍ട്ടികളിലും മത വിശ്വാസികളിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ടായത് അങ്ങിനെയാണ്. ഒരു പാര്‍ട്ടി എന്ന നിലയില്‍ യൂസുഫലി സാഹിബ് ഉള്‍പ്പടെ സമ്പന്നരായ പ്രവാസി സുഹൃത്തുക്കളുടെ താങ്ങിലും തണലിലും കേരളത്തില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. മുസ്ലിംലീഗ്.

ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എന്റെ പഴയ സുഹൃത്ത് കെ.എം ഷാജി യൂസുഫലിക്കെതിരെ ഉതിര്‍ത്ത വെടിയുടെ ഒച്ചയും മണവും പുകയും ലീഗ് വേദികള്‍ക്കരികെ നിന്ന് ഇനിയും വിട്ട് മാറിയിട്ടില്ല. സാദിഖലി തങ്ങള്‍ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കള്‍ എം.എ യൂസുഫലി സാഹിബ് മാന്യനാണെന്ന് പറഞ്ഞതല്ലാതെ ഷാജിയുടെ പ്രസ്താവന തള്ളിപ്പറഞ്ഞിട്ടില്ല.

അച്ചടക്കത്തിന്റെ ചാട്ടവാറിന് ലീഗില്‍ ശൗര്യം കുറയുന്നതിന്റെ ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഷാജിയെ പരസ്യമായി തള്ളിപ്പറയാത്തെടത്തോളം കാലം യൂസുഫലി സാഹിബിന്റെ മുന്നിലേക്ക് ലീഗിനോ കെ.എം.സി.സി കമ്മിറ്റികള്‍ക്കോ പിരിവിന്റെ കാര്യം പറഞ്ഞ് ചെല്ലാനാവില്ല. ഷാജിയുടെ തല മറന്ന എണ്ണ തേക്കലിന് സാദിഖലി തങ്ങളുടെ 'നീണ്ടമേശാ സുഹൃദ് സദസ്സെന്ന' പരിഹാരക്രിയക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാത്തിരുന്ന് കാണാം.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
KT Jaleel criticizes Muslim League for KM Shaji's remarks against MA Yousuf ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X