Get Updates
Get notified of breaking news, exclusive insights, and must-see stories!

പാണങ്ങാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വരട്ടെ.... പികെ ഫിറോസിന് മറുപടിയുമായി ജലീല്‍

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെടി ജലീല്‍. പാണക്കാട് തങ്ങളോ പികെ കുഞ്ഞാലിക്കുട്ടിയോ വന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ സംവാദം പരിഗണിക്കാമെന്ന് ജലീല്‍ പറഞ്ഞു. നേരത്തെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് മന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതേസമയം തന്റെ ബന്ധു അദീപിന്റെ യോഗ്യതയില്‍ സംശയമുള്ളവര്‍ക്ക് ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ എംഡിയോട് ചോദിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ ജലീലിനെതിരെയുള്ള പ്രക്ഷോഭം യൂത്ത് ലീഗും യുഡിഎഫും ശക്തിപ്പെടുത്തിയിട്ടുണ്ട്. എടപ്പാളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചു. വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ മുട്ടെയറിയുകയും ചെയ്തു.

1

അതേസമയം തന്റെ ബന്ധുവായ അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി ജലീലിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമ്പോള്‍ നിയമനങ്ങള്‍ കുറയ്ക്കാറാണ് പതിവ്. എന്നാല്‍ അദീബ് ഉള്‍പ്പെടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനമാണ് കോര്‍പ്പറേഷനില്‍ നടന്നിരിക്കുന്നത്. നിയമനങ്ങള്‍ക്കായി സാധാരണ പത്രപരസ്യം നല്‍കുന്നിടത്ത്, അപേക്ഷ ക്ഷണിച്ചത് പത്രക്കുറിപ്പായിട്ടായിരുന്നു. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+