കൈക്കൂലി വാങ്ങിയിട്ടില്ല; മറിച്ച് അനുഭവം ഉണ്ടെങ്കിൽ തെളിവ് നൽകുന്നവർക്ക് 1 ലക്ഷം ഇനാം; ജലീൽ
പാലക്കാട്: പാലക്കാട്ട് പിടിയിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ അഴിമതി ഞെട്ടിക്കുന്നതാണെന്ന് കെടി ജലീൽ എംഎൽഎ. കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുകയല്ല, ജോലിയിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ തയ്യാറാകാത്തതും ആഡംഭരത്തോടുള്ള അഭിനിവേശവുമാണ് അഴിമതിക്ക് മനുഷ്യരെ പ്രേരിപ്പിക്കുന്നത്.ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ അവർക്ക് "കൈമണി" നൽകുന്നുണ്ടെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ലെന്നും ചിലരുടെ അത്യാഢംബര ജീവിതമാണ് ഇത് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി താൻ ജനപ്രതിനിധിയാണെന്നും ഇക്കാലയളവിൽ താൻ ആരിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവ് സഹിതം
നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം നൽകാൻ ഒരുക്കമാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

എംഎൽഎയുടെ വാക്കുകളിലേക്ക്- 'ഒരുലക്ഷം രൂപ ഇനാം! പാലക്കാട്ട് പിടിയിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ അഴിമതി ഞെട്ടിക്കുന്നതാണ്. എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക. ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്. ഏറ്റവും കുറവ് കേരളത്തിലാണെന്ന റിപ്പോർട്ട് നൽകുന്ന ആശ്വാസം ചെറുതല്ല.
കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുകയല്ല, ജോലിയിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥരുടെ ആർഭാട ജീവിതം യഥാവിധി ബന്ധപ്പെട്ടവർ ഓഡിറ്റ് ചെയ്യണം. അവരുടെ വീടും സൗകര്യങ്ങളും വാഹനവും മക്കളുടെ പഠനവും പെൺകുട്ടികളുടെ വിവാഹങ്ങൾക്ക് നൽകുന്ന ആഭരണവും വൻസമ്മാനങ്ങളും വിദേശയാത്രകളും സാമൂഹ്യ കണക്കെടുപ്പിന് വിധേയമാകണം. കർക്കശമായ നിയമങ്ങൾ സാമ്പത്തിക അഴിമതി തടയാൻ രാജ്യത്ത് ഉണ്ടായേ തീരൂ.
പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജുഡീഷ്യറിയും മേൽപ്പറഞ്ഞ സൂക്ഷ്മ വിശകലനങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തപ്പെടേണ്ടവരല്ല. മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ജനപ്രതിനിധികൾക്ക് വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ കമ്മീഷൻ കിട്ടുന്നുണ്ടെന്നാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ അവർക്ക് "കൈമണി" നൽകുന്നുണ്ടെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. കൂലിയും വേലയുമില്ലാത്ത പല രാഷ്ട്രീയ നേതാക്കളും ചാരിറ്റി മാഫിയകളും മണിമാളികകൾ പണിയുന്നതും അത്യാർഭാട ജീവിതം നയിക്കുന്നതും മുന്തിയ കാറുകളിൽ സഞ്ചരിക്കുന്നതും കാണുമ്പോൾ എല്ലാവരും അങ്ങിനെയാണെന്ന് പൊതുജനം കരുതിയാൽ അവരെ തെറ്റ് പറയാനാവില്ല.
എൻ്റെ വ്യക്തിപരമായ അനുഭവം പറയാം. ഞാൻ കഴിഞ്ഞ 17 വർഷമായി MLA-യാണ്. അതിൽ അഞ്ചു വർഷം മന്ത്രിയുമായി. MLA ആകുന്നതിന് മുമ്പ് അഞ്ച് വർഷം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. രണ്ടുവർഷം പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. നീണ്ട 24 വർഷ കാലയളവിനുള്ളിൽ ഒരു നയാപൈസ എനിക്ക് ആരും കൈക്കൂലിയായി തന്നിട്ടില്ല. ഞാൻ ആരുടെ കയ്യിൽനിന്നും ഒന്നും വാങ്ങിയിട്ടുമില്ല. മറിച്ചൊരനുഭവം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്ക് കമൻ്റ് ബോക്സിൽ വന്ന് ധൈര്യപൂർവം പ്രതികരിക്കാം. പരസ്യമായി പറയാൻ മടിയുണ്ടെങ്കിൽ ഊമക്കത്തെഴുതാം. മെസഞ്ചറിൽ സന്ദേശമയക്കാം. അത്തരം ഒരെണ്ണത്തിന് തെളിവു നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം നൽകാൻ ഒരുക്കമാണ്.
വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ തയ്യാറാകാത്തതും ആഡംഭരത്തോടുള്ള അഭിനിവേശവുമാണ് അഴിമതിക്ക് മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ആര് കൈക്കൂലി ആർക്ക് നൽകിയാലും അതവർ മറ്റുള്ളവരോട് പരസ്യമായോ സ്വകാര്യ സംഭാഷണങ്ങളിലോ വെളിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൈക്കൂലിക്കാരൻ്റെ മക്കൾ എന്ന ദുഷ്പ്പേര് നമ്മുടെ കുട്ടികൾക്ക് ചാർത്തി നൽകാതെ കണ്ണടക്കാൻ കഴിയുന്ന പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് യഥാർത്ഥ ജീവിത വിജയികൾ'.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications