600 രൂപ സംഭാവന നല്‍കിയപ്പോള്‍ 720 രൂപയുടെ ഗിഫ്റ്റ്; കോടികളുടെ കണക്കുമായി കെടി ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് നടത്തിയ ദോത്തി ചാലഞ്ചിലൂടെ കോടികളുടെ തിരിമറി നടന്നുവെന്ന് കെടി ജലീല്‍ എംഎല്‍എയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹിതം ആദായ നികുതി വകുപ്പിന് നാളെ പരാതി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 600 രൂപയുടെ ഗിഫ്റ്റിന് പകരമായി യൂത്ത് ലീഗ് 720 രൂപയുടെ ദോത്തിയാണ് ജനങ്ങള്‍ക്ക് കൊടുത്തത്.
272000 ദോത്തികള്‍ വിതരണം ചെയ്തുവെന്നും ഇത്രയും ദോത്തികള്‍ വാങ്ങുമ്പോള്‍ ഒന്നിന് 200 രൂപ മാത്രമേ വില വരുള്ളൂ എന്നും കെടി ജലീല്‍ പറയുന്നു. അങ്ങനെ ആണെങ്കില്‍ കോടികളാണ് ഇതിലൂടെ ലഭിച്ചിട്ടുണ്ടാകുക. ഈ പണം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മുക്കിയോ എന്നും കെടി ജലീല്‍ ചോദിക്കുന്നു. ജലീലിനെതിരെ ഭൂമി വില്‍പ്പന തിരിമറി ആരോപണം കഴിഞ്ഞ ദിവസം പികെ ഫിറോസ് ഉന്നയിച്ചിരുന്നു.

കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: "ദോത്തി ചാലഞ്ചി"ലെ കള്ളക്കളി!
മുസ്ലിം യൂത്ത്ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച "ദോത്തി ചാലഞ്ചി" വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്. 600 രൂപ സംഭാവന നൽകുന്നവർക്ക് യൂത്ത് ലീഗ് നൽകുന്ന "ഗിഫ്റ്റായാണ്" രാംരാജിൻ്റെതെന്ന ലാബലിൽ തുണി നൽകിയത്. തുണിയുടെ മുകളിൽ MRP-യായി 720 രൂപയുടെ സ്റ്റിക്കറാണ് ഒട്ടിച്ചിരിക്കുന്നത്. സാധരണ ഗിഫ്റ്റ് കൊടുക്കുമ്പോൾ ആരും വില പതിച്ച സ്റ്റിക്കർ ഒട്ടിക്കാറില്ല. 600 രൂപ സംഭാവന നൽകുമ്പോൾ 720 രൂപക്കുള്ള ഒരു "ഗിഫ്റ്റ്" കിട്ടുന്നു എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ മറ്റെന്തിനാണിത്? ഇത് തികഞ്ഞ വഞ്ചനയാണ്.
2,72,000 ദോത്തികളാണത്രെ വിതരണം ചെയ്തത്. അങ്ങിനെ വരുമ്പോൾ മൊത്തം 16 കോടി 32 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുണ്ടാവുക. ഇത്രയധികം തുണി വാങ്ങുമ്പോൾ ഒന്നിന് 200 രൂപയിൽ താഴെയേ വരൂ എന്നാണ് തുണിയുടെ നിലവാരം പരിശോധിച്ചവർ പറയുന്നത്. 200 രൂപ കൂട്ടിയാൽ 5 കോടി 44 ലക്ഷം രൂപയാണ് കമ്പനിക്ക് കൊടുത്തിട്ടുണ്ടാവുക. ബാക്കി ഏതാണ്ട് 10 കോടി 88 ലക്ഷം രൂപ യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ടാകും.
ഈ പത്ത് കോടി 88 ലക്ഷത്തിൽ എത്ര കോടി യൂത്ത് ലീഗിന് കിട്ടി? എത്ര കോടി നാട്ടിലിരുന്ന് ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിംഗ് കമ്പനിയിൽ പാർടൈം ജോലി ചെയ്ത് മാസം അഞ്ചേകാൽ ലക്ഷം രൂപ പ്രതിഫലം പറ്റുന്ന മായാവിയായ യൂത്ത്ലീഗ് സെക്രട്ടറി ഫിറോസ് മുക്കി? ഇതറിയാൻ ഒരു വഴിയേ ഉള്ളൂ. രാംരാജിൽ നിന്ന് യൂത്ത് ലീഗിന് കിട്ടിയ ജി.എസ്.ടി അടച്ച ബില്ല് പുറത്തുവിടുക.
തുണിയുടെ QR കോഡ് സകാൻ ചെയ്ത് നോക്കിയപ്പോൾ ഒന്നും വരുന്നില്ല. അതുകൊണ്ടാണ് പാക്കറ്റ് പൊട്ടിക്കാത്ത ദോത്തി ചാലഞ്ചിലെ തുണിയും അതിൻമേൽ പതിച്ച സ്റ്റിക്കറിൽ പതിച്ച QR കോഡും സംശയാലുക്കൾക്കായി സമർപ്പിക്കുന്നത്. 100 രൂപയുടെ വ്യത്യാസം വന്നാൽ 2 കോടി 72 ലക്ഷം രൂപയാണ് വരിക. ദോത്തി ചാലഞ്ചിലേയും, കത്വ ഫണ്ടിലേയും കോടികളാണോ സ്വദേശത്തും വിദേശത്തും ഫിറോസിന് പങ്കാളിത്തമുള്ള കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടാവുക?
കൂടുതൽ വിവരങ്ങൾ തേടാൻ രാംരാജിൻ്റെ കമ്പനിയിലും, കേന്ദ്ര-സംസ്ഥാന GST ഓഫീസുകളിലും അന്വേഷിക്കുന്നുണ്ട്. IT വകുപ്പിന് നാളെ തെളിവുകൾ സഹിതം പരാതി നൽകുകയും ചെയ്യും. തുണി എത്തിച്ചു തന്ന് സഹായിച്ച യൂത്ത്ലീഗ് പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ!!! കവർ പൊട്ടിക്കാത്ത ദോത്തിയും അതിൻമേലുള്ള QR കോഡുമാണ് ഇമേജിൽ കൊടുത്തി റിക്കുന്നത്.''
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications