കോവിഡ് കാല യാത്രകളിലെ ഭക്ഷണകാര്യത്തിൽ ഇനി ആശങ്ക വേണ്ട; കാറുകളിൽ തന്നെ തീൻമേശയൊരുക്കി കെടിഡിസി
പല ഹോട്ടലുകളും തുറക്കാത്തതും തുറന്നാൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതുമായ പ്രശ്നം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അപകടകരമായി തന്നെ തുടരുന്ന സാഹചര്യം നമ്മുടെ പലരുടെയും ദൈനംദിന പ്രവർത്തനങ്ങളെ തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടാം സമ്പൂർണ ലോക്ക്ഡൗണിന് ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ആശങ്കകൾ ഏറെയാണ്. പ്രത്യേകിച്ച് പല ആവശ്യങ്ങൾക്കായും യാത്രകൾ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. പല ഹോട്ടലുകളും തുറക്കാത്തതും തുറന്നാൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതുമായ പ്രശ്നം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കെടിഡിസി.

വാഹനങ്ങളിൽ തന്നെയിരുന്ന് ഭക്ഷണം കഴിക്കാവുന്ന പദ്ധതിക്കാണ് സംസ്ഥാന സർക്കാരിന്റെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി കാറിൽ നിന്ന് ഇറങ്ങാതെ തന്നെ സുരക്ഷിതമായി ഭക്ഷണം കഴിച്ച് യാത്ര തുടരാൻ സാധിക്കും. 'ഇൻ കാർ ഡൈനിങ്' എന്ന പേരിൽ തുടക്കം കുറിച്ചിരിക്കുന്ന പദ്ധതിയിൽ ആളുകൾക്ക് കാറിലിരുന്ന് തന്നെ ഓർഡർ ചെയ്യാം. ഡോറുകളിൽ ഘടിപ്പിക്കുന്ന സ്റ്റാൻഡുകളിലാവും ഭക്ഷണം വിളമ്പുക.
Recommended Video
പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും ഇത്തരത്തിൽ കഴിക്കാൻ സാധിക്കും. ഇതിന് പുറമെ ലഘു ഭക്ഷണവും വിതരണം ചെയ്യും. കോവിഡ് കാരണം തകർച്ചയിലായ വിനോദസഞ്ചാര മേഖലക്ക് ഉണർവ്വേകുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റെസ്റ്റോറൻറുകളിൽ കയറി ആളുകളുമായി ഇടപഴകുന്നത് തടയാനും അങ്ങിനെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാർ റെസ്‌റ്റോറന്റുകളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications